Ultimate magazine theme for WordPress.

ഭീകരാക്രമണ ഭീഷണി: മുംബൈയില്‍ സുരക്ഷ ശക്തമാക്കി

മുംബൈ : ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയില്‍ സുരക്ഷ ശക്തമാക്കി. നഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉള്‍പ്പെടെ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. മുംബൈയിലെ ഡി.സി.പിമാരോട് അതത് സോണുകളിലെ സുരക്ഷ ക്രമീകരണങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തിലെ ക്ഷേത്രങ്ങളില്‍ വലിയ ശ്രദ്ധ വേണമെന്നും സംശയാസ്പദമായി എന്തുണ്ടെങ്കിലും അറിയിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

Sharjah city AG

Comments are closed.