Ultimate magazine theme for WordPress.

തമിഴ്നാട്ടിലെ ടാറ്റ ഇലക്ട്രോണിക്സ് പ്ലാന്റില്‍ വന്‍ തീപിടിത്തം

ചെന്നൈ : തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്തുള്ള ടാറ്റ ഇലക്ട്രോണിക്സ് പ്ലാന്റില്‍ വന്‍ തീപിടിത്തം. ഇന്നലെ രാവിലെ അഞ്ചരയോടെയാണ് കമ്പനിയുടെ മൊബൈല്‍ ഫോണ്‍ ആക്‌സസറീസ് പെയിന്റിംഗ് യൂണിറ്റില്‍ അപകടമുണ്ടായത്.

ഏഴ് ഫയര്‍ എഞ്ചിനുകള്‍ വിന്യസിച്ചാണ് മുഴുവന്‍ ജീവനക്കാരെയും പരിസരത്ത് നിന്ന് ഒഴിപ്പിച്ചത്.1500 ലധികം ജീവനക്കാര്‍ സംഭവ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വക്താവ് അറിയിച്ചു.

Sharjah city AG

Comments are closed.