Ultimate magazine theme for WordPress.

ഹിസ്ബുള്ളയ്ക്ക് കരയുദ്ധ മുന്നറിയിപ്പുമായി ഇസ്രായേല്‍ സൈനിക മേധാവി

ജെറുസലേം : ഹിസ്ബുള്ള ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് മിസൈൽ ആക്രമണത്തിന് പിന്നാലെ കരയുദ്ധ മുന്നറിയിപ്പുമായി ഇസ്രായേൽ. വടക്കന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈനികരെ അഭിസംബോധന ചെയ്ത ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയാണ് കരയുദ്ധ സൂചന നല്‍കിയത്.

‘ഏറ്റവും പുതിയ വ്യോമാക്രമണങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് നിങ്ങളുടെ സാധ്യമായ പ്രവേശനത്തിന് നിലമൊരുക്കാനും ഹിസ്ബുള്ളയെ അടിച്ചമര്‍ത്തുന്നത് തുടരാനുമാണ്,’ ഹലേവി പറഞ്ഞു. ടെല്‍ അവീവിലേക്ക് മിസൈല്‍ തൊടുത്തുവിട്ട ഹിസ്ബുള്ളക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ തയാറാവാന്‍ സൈനികരോട് അദ്ദേഹം ആവശ്യപ്പെട്ടു.

Sharjah city AG
Leave A Reply

Your email address will not be published.