വാഷിംഗ്ടൺ : ലെബനനിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎസും ഫ്രാൻസും മറ്റ് സഖ്യകക്ഷികളും സംയുക്തമായി 21 ദിവസത്തെ വെടിനിർത്തലിന് ആഹ്വാനം ചെയ്തു. ലെബനനിൽ നടക്കുന്ന ഇസ്രായേൽ – ഹിസ്ബുള്ള സംഘർഷം ഉടനടി അവസാനിപ്പിക്കാനും, സമാധാന ചർച്ചകൾ നടത്താനുമാണ് ഈ സംയുക്ത വെടിനിർത്തൽ ആഹ്വാനം.
ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിൽ നടത്തിയ സംയുക്ത പ്രസ്താവനയിൽ, സംഘർഷം അസഹനീയവും അസ്വീകാര്യവുമാണെന്നാണ് വിലയിരുത്തിയത്. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളാണ് വെടിനിർത്തലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
