ഉക്രെയ്ൻ : ലോകത്തെ ഭയപ്പെടുത്താനുള്ള ഉപകരണങ്ങളൊന്നും റഷ്യയുടെ പക്കലില്ലെന്ന് ഉക്രെയ്ൻ പ്രസിഡൻ്റ് സെലെൻസ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക്. റഷ്യയ്‌ക്കെതിരായ ഏത് ആക്രമണവും റഷ്യൻ ഫെഡറേഷനെതിരായ സംയുക്ത ആക്രമണമായി കണക്കാക്കുമെന്ന വ്‌ളാഡിമിർ പുടിന്റെ ഭീഷണിയോട് പ്രതികരിച്ചാണ് ആൻഡ്രി യെർമാക് ഇപ്രകാരം പറഞ്ഞത്.
“അണുബോംബ് ബ്ലാക്ക്‌മെയിലിംഗ് അല്ലാതെ ലോകത്തെ ഭയപ്പെടുത്താനുള്ള ഉപകരണങ്ങളൊന്നും റഷ്യയുടെ പക്കലില്ലെന്നും, ഈ തന്ത്രങ്ങൾ ഞങ്ങളുടെ അടുത്ത് വിലപോകില്ലെന്നും ഭീഷണിയോട് പ്രതികരിച്ച് ഉക്രേനിയൻ പ്രസിഡൻ്റ് സെലെൻസ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് പറഞ്ഞു.

Comments are closed.