Ultimate magazine theme for WordPress.

ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം

ന്യൂഡൽഹി : ജിഎസ്ടിയ്‍ക്കെതിരായി ഭാരത് ബന്ദ് പ്രഖ്യാപിച്ച് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഐഐടി) അസോസിയേഷൻ. ഫെബ്രുവരി 26നാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് അറിയിച്ചു.ജി.എസ്.ടി കൗണ്‍സിലിന് പല തവണ പരാതികള്‍ നല്‍കിയിട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് സി.എ.ഐ.ടി വൃത്തങ്ങള്‍ അറിയിച്ചു. ജി.എസ്.ടി കൗണ്‍സില്‍ സ്വന്തം അജണ്ടയുമായി മുന്നോട്ടുപോകുന്നു എന്ന തോന്നലാണ് ഇതുണ്ടാക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.നിലവില്‍ വ്യാപാരികളുടെ സഹകരണം തേടുന്നതില്‍ കൗണ്‍സില്‍ ഒരു താത്പര്യവും കാണിക്കുന്നില്ലെന്നും രാജ്യത്തെ വ്യാപാര രംഗത്തെ പ്രശ്‌നങ്ങള്‍ മനസിലാക്കാതെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് കൗണ്‍സില്‍ സ്വീകരിക്കുന്നതെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പറഞ്ഞു.

Sharjah city AG