Official Website

ശ്രീ തോമസ് ഡാനിയേൽ അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ശ്രീ തോമസ് ഡാനിയേൽ അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

0 417

ശ്രീ തോമസ് ഡാനിയേൽ അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ഡാളസ് : ഹെബ്രോൻ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഡാളസ് സഭാംഗം വലിയേല മൈലാപ്പള്ളി വീട്ടിൽ ശ്രീ തോമസ് ഡാനിയേൽ (74 വയസ്സ്) ഫെബ്രുവരി 10 ബുധനാഴ്ച്ച ഡാളസിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ : പരേതയായ ശ്രീമതി ലില്ലിക്കുട്ടി ഡാനിയേൽ. മക്കൾ : ബ്ലെസ്സി എബ്രഹാം, ജോൺസൺ (ഇരുവരും ഡാളസ്), അലക്സ്‌ (ദുബായ്). മരുമക്കൾ : പാസ്റ്റർ എം സി എബ്രഹാം, ജോജി, വിജി.

മെമ്മോറിയൽ സർവീസ് ഫെബ്രുവരി 19 വെള്ളിയാഴ്ച്ച വൈകിട്ട് 5.30 മണിക്ക് ഡാളസിലെ കോപ്പലിലുള്ള റോളിങ് ഓക്സ് ഫ്യൂനറൽ ഹോമിലും, സംസ്കാര ശ്രുശൂഷ ഫെബ്രുവരി 20 ശനിയാഴ്ച്ച ഉച്ചക്ക് 1 മണിക്ക് ആരംഭിച്ച് 3 മണിയോടെ കോപ്പലിലെ റോളിങ് ഓക്സ് സെമിത്തേരിയിൽ വച്ച് നടത്തപ്പെടും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: