Ultimate magazine theme for WordPress.

നുഴഞ്ഞ് കയറ്റ ശ്രമം; 3 ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ കുപ്വാരയില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. കേരന്‍ സെക്ടറില്‍ ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്ന് സൈന്യം അറിയിച്ചു. നിരവധി ആയുധങ്ങളും മറ്റ് യുദ്ധക്കോപ്പുകളും സൈന്യം കണ്ടെടുത്തു.

ചിനാര്‍ കോര്‍പ്സ് എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ഇന്ത്യന്‍ ആര്‍മി വിവരം അറിയിച്ചത്. ജമ്മു കാശ്മീര്‍ കേന്ദ്രീകരിച്ചുള്ള ഭീകരാക്രമണങ്ങള്‍ അടുത്തിടെയായി വര്‍ധിച്ച് വരുന്നുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.