Ultimate magazine theme for WordPress.

രാഷ്ട്രീയം ഒരിക്കലും യുദ്ധക്കളമാകരുതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍

ന്യൂയോര്‍ക്ക് : ഈ രാജ്യത്തിന്റെ രാഷ്ട്രീയ പോര് വളരെ ചൂടേറിയതാണ്. അമേരിക്കന്‍ ജനാധിപത്യത്തില്‍ വിയോജിപ്പ് അനിവാര്യമാണ്, അത് മനുഷ്യ സ്വഭാവത്തിന്റെ ഭാഗമാണ്. രാഷ്ട്രീയം ഒരിക്കലും യുദ്ധക്കളമാകരുത്, ഒരു മുന്‍ പ്രസിഡന്റിന് വെടിയേറ്റു, ഞങ്ങള്‍ക്ക് ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ലയെന്ന് പ്രസിഡന്റ് ജോ ബൈഡന്‍

പടിഞ്ഞാറന്‍ പെന്‍സില്‍വാനിയയില്‍ നടന്ന പ്രചാരണ റാലിക്കിടെ ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച വൈകുന്നേരം ഓവല്‍ ഓഫീസില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Sharjah city AG
Leave A Reply

Your email address will not be published.