Ultimate magazine theme for WordPress.

ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ നവംബർ 6 മുതൽ 8 വരെ ബാക്ക സെന്ററിൽ വെച്ച് നടക്കും

 

ഓസ്റ്റിൻ : അമേരിക്കയിലെ പ്രമുഖ ദൈവഭക്തിനിർഭരമായ വലിയ സഭാ കൂട്ടായ്മയായ ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ വരും നവംബർ 6 വെള്ളിയാഴ്ച മുതൽ 8 ഞായറാഴ്ച വരെ റൗണ്ട് റോക്കിലുള്ള പ്രശസ്തമായ ബാക്ക സെന്ററിൽ വെച്ച് അത്യധികം വിപുലമായി നടത്തപ്പെടുന്നു. വെള്ളിയാഴ്ച വൈകീട്ട് 6.30-ന് അവിസ്മരണീയമായി ആരംഭിക്കുന്ന ഈ വിശുദ്ധ ആത്മീയ സമ്മേളനം സീനിയർ പാസ്റ്റർ ജെയിംസ് പൊന്നോലിൽ അത്യധികം സന്തോഷത്തോടെ ഉദ്ഘാടനം ചെയ്യും.

പ്രമുഖ അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ രാജു മേത്ര (കേരളം) കൺവെൻഷൻ യോഗങ്ങളിൽ മുഖ്യ വചന പ്രഭാഷണം നടത്തും. നവംബർ 6, 7 തീയതികളിൽ അനുഗ്രഹീത പൊതുയോഗവും 8-ന് രാവിലെ സഭ ആരാധനയും വിശുദ്ധ തിരുവത്താഴ ശുശ്രൂഷയും നടക്കും. പാസ്റ്റർ ജെയിംസ് പൊന്നോലിൽ, ബ്രദർ അലക്സ് ജോർജ്ജ് എന്നിവർ സഭാ കൺവെൻഷന്റെ ക്രമീകരണങ്ങൾക്ക് വിപുലമായ നേതൃത്വം നൽകുമെന്ന് സംഘാടകർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Sharjah city AG

Comments are closed.