Ultimate magazine theme for WordPress.

ഗർഭച്ഛിദ്രം ക്രൂരമായ കൊലപാതകം : അർജൻറീനിയൻ പ്രസിഡൻ്റ് ഹാവിയർ മിലി

 

സാൻ റാഫേൽ : ഗർഭച്ഛിദ്രം അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വഷളാക്കുന്ന ഒരു കൊലപാതകം തെന്നയാണെന്ന് വ്യക്തമാക്കി അർജൻ്റീനയുടെ പ്രസിഡന്റ്റ് ഹാവിയർ മിലി, ബ്യൂണസ് അയേഴ്സിലെ കർദിനാൾ കോപ്പല്ലോ സ്കൂളിൽ സെക്കണ്ടറി തലത്തിൽ ക്ലാസുകളുടെ ആരംഭത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം തന്റെ നിലപാട് വെളിപ്പെടുത്തിയത്

അർജന്റീനിയൻ ശിക്ഷാനിയമത്തിൽ, ഗർഭച്ഛിദ്രം ഒരു കൊലപാതകമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “രാഷ്ട്രീയക്കാർ പാർട്ടി ഉണ്ടാക്കുന്നു. ആ പാർട്ടികൾ ജനിക്കാത്ത തലമുറകൾക്ക് ബിൽ പാസാക്കുന്നു. കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിക്കുന്ന ചില രാഷ്ട്രീയക്കാരും പച്ച കഴുത്തുള്ള കൊലപാതകികളാണ്” പ്രസിഡന്റ് മിലി പറഞ്ഞു. രാജ്യത്തെ അനുവദനീയമായ ഗർഭച്ഛിദ്ര നിയമം പിൻവലിക്കുമെന്ന് തൻറെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രതിജ്ഞ ചെയ്ത വ്യക്തിയാണ് ഹാവിയർ മിലി.

Sharjah city AG