Ultimate magazine theme for WordPress.

ന്യൂ ഇന്ത്യ ചർച്ച് ഓഫ്ഗോ ഡ് സൺഡേ സ്കൂൾ  വെബനാർ നവംബർ 22 ന് 

 

കോട്ടയം: ഈ കാലഘട്ടത്തിൽ നമ്മുടെ തലമുറകൾ നേരിടുന്ന വെല്ലുവിളികളുടെ നടുവിൽ ലോകം അവരെ സ്വാധീനിക്കുന്നതിനുമുമ്പ് അവർ ലോകത്തെ സ്വാധീനിക്കുന്നവരായി തീരുവാൻ ആത്മീയമായ വളർച്ചയ്ക്കു വേണ്ടി  കുട്ടികളെ ഒരുക്കിയെടുക്കണം എന്ന ലക്ഷ്യത്തോട്  ന്യൂ ഇന്ത്യ ചർച്ച് ഓഫ്ഗോ ഡ് സൺഡേ   സ്കൂൾ ഭാരവാഹികളെയും സൺഡേ സ്കൂൾ ടീച്ചേഴ്സിനെയും ദൈവദാസന്മാരും, മാതാപിതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട്ന്യൂ ഇന്ത്യ ചർച്ച് ഓഫ്ഗോ ഡ് സൺഡേ സ്കൂൾ  വെബനാർ  ഒരുക്കുന്നു.   ഈ മാസം ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച 7 pm മുതൽ 8 .30 pm വരെഓൺലൈൻ വഴിയാണ് മീറ്റിംഗ്
ഈ മീറ്റിംഗിൽ അനുഗ്രഹീതൻമാരായ കർത്താവിൻറെ ദാസൻ Dr സജികുമാർ KP ക്ലാസ്സുകൾ നയിക്കുകയും. NICOG വൈസ് പ്രസിഡൻറ് പാസ്റ്റർ ബിജു തമ്പി, സൺഡേ സ്കൂളിൻറെ ആവശ്യകതയെപ്പറ്റിക്ലാസ്സുകളെടുക്കും
.ഡയറക്ടർ പാസ്റ്റർ ഫിന്നി കുരുവിള , സെക്രട്ടറി പാസ്റ്റർ ചെറിയാൻ വർഗീസ് കൊല്ലം തുടങ്ങിയവരും, സൺഡേ സ്കൂൾ ബോർഡ് ഭാരവാഹികളും ഈ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും .സൺഡേ സ്കൂൾ ക്വയർ ഗാനങ്ങൾ ആലപിക്കും.പ്രമുഖ ഓൺലൈൻ മാധ്യമമായ ക്രിസ്ത്യൻ ലിവിന്റെ ഫേസ്ബുക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും പ്രോഗ്രാമുകൾ തത്സമയം വീക്ഷിക്കാം

 

Sharjah city AG