Ultimate magazine theme for WordPress.

കേഡറ്റ് ഗായോസിനെ അനുമോദിച്ചു

മലയാളി പെന്തക്കോസ്ത് സമൂഹത്തിന് അഭിമാനമായ കേഡറ്റ് ഗായോസിനെ അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് C.A. അനുമോദിച്ചു

 

കോഴിക്കോട് : ഈ വർഷം ജനുവരി 1 മുതൽ 29 വരെ ന്യൂഡൽഹിയിൽ നടന്ന എൻ.സിസിയുടെ RDC ക്യാമ്പിലെ ഇവൻറ് കൾച്ചറൽ പ്രോഗ്രാമിൽ പങ്കെടുത്ത് മെഡലുകളും പ്രശസ്തി പത്രവും കരസ്ഥമാക്കിയ , ബത്തേരി സെക്ഷനിലെ മാടക്കര സഭാംഗമായ കേഡറ്റ് ഗായോസിനെ ഡിസ്ട്രിക്റ്റ് CA ഉപഹാരം നൽകി അനുമോദിച്ചു . ബത്തേരി സെക്ഷനിലെ ശുശ്രൂഷകനായ പാസ്റ്റർ ഏലിയാസ് – ലീന ദമ്പതികളുടെ മകനാണ് കേഡറ്റ് ഗായോസ് ഏലിയാസ്.
പുൽപ്പള്ളി പഴശ്ശിരാജാ കോളജ് വിദ്യാർത്ഥിയായ ഗായോസ് RDC യിൽ ഓവറോൾ ചാമ്പ്യന്മാരായ കേരള – ലക്ഷദ്വീപ് മേഖലയുടെ ഭാഗമായാണ് പങ്കെടുത്തത് . ന്യൂഡൽഹിയിൽ നിന്നു മടങ്ങിയെത്തിയ ഗിയോസിന് \’ ഫെബ്രു . 4 -ാം തീയതി കോളജിന്റെ ചിത്രശാല ക്യാമ്പസിൽ ഊഷ്മള വരവേൽപും ലഭിക്കുകയുണ്ടായി . വളരെ ഉത്സാഹിയും കീബോർഡിസ്റ്റുമായ ബ്ര . ഗായോസ് , തനിക്ക് ലഭിച്ചിരിക്കുന്ന താലന്തുകൾ ദൈവരാജ്യത്തിനായി പ്രയോജനപ്പെടുത്തുന്നതിൽ യുവജനങ്ങൾക്ക് മാതൃകയും ആവേശവുമാണ് . കോവിഡ് മൂലം ഡിസ്ട്രിക്റ്റ് CA ക്യാമ്പ് മുടങ്ങിയതിനാൽ അവിടെ നടത്തുവാനിരുന്ന അനുമോദന പ്രോഗ്രാം കേഡറ്റ് ഗയോസിന്റെ ഭവനത്തിലാണ് ക്രമീകരിച്ചത് . എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം Rev. ഹെൻസിൽ ജോസഫ് ഉപഹാരം നൽകി . സെക്ഷൻ പ്രസ്ബിറ്റർ Rev. E.V. ജോൺ , CA പ്രസിഡന്റ് Pr . ഇമ്മാനുവൽ പ്രസാദ് , സെക്രട്ടറി Pr . മെജോഷ് , ട്രഷറാർ ജോയൽ ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു .

Leave A Reply

Your email address will not be published.