92-ാമത് ദൈവസഭ ജനറൽ കൺവെൻഷൻ ഡിസംബർ 22 മുതൽ

0 82

കലയപുരം: 92-ാമത് ദൈവസഭ ജനറൽ കൺവെൻഷൻ 2022 ഡിസംബർ 22 വ്യാഴം മുതൽ 25 ഞായർ വരെ കലയപുരം കൺവെൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ദൈവസഭാ പ്രസിഡന്റ് പാസ്റ്റർ പി.ജോർജ് ഫിലിപ്പ് കൺവെൻഷന്റെ സമർപ്പണ ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ ഷാജി എം പോൾ , വെണ്ണിക്കുളം, രാജൻ കല്ലുമല, വിറ്റി എബ്രഹാം കോഴിക്കോട്, ദൈവസഭ വൈസ് പ്രസിഡന്റ് ജോൺസൺ ജോർജ്ജ്, ദൈവസഭ പ്രസിഡന്റ് പാസ്റ്റർ പി. ജോർജ് ഫിലിപ്പ് എന്നിവർ വിവിധ യോഗങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും. കൺവൻഷനോടനുബന്ധിച്ച് പുത്രികാ സംഘടനകളായ സൺഡേ സ്കൂൾ, സി.വൈ.പി.ഏ. സോദരി സമാജം വാർഷിക യോഗങ്ങളും നടക്കും. 23 ന് നടക്കുന്ന സണ്ടേസ്കൂൾ , സി വൈ . പി എ സംയുക്ത വാർഷിക യോഗത്തിൽ പാസ്റ്റർ സ്റ്റീഫൻ ബഞ്ചമിൻ (യു എസ് എ) ശുശ്രൂഷിക്കുന്നു പാസ്റ്റർ പി.ജോർജ്ജ് . ഫിലിപ്പ് ബൈബിൾ ക്ലാസെടുക്കും. ശനിയാഴ്ച സോദരി സമാജ മീറ്റിംഗിൽ ഡോ. സജിത ഐപ്പ്, കോട്ടയം പ്രസംഗിക്കും. ജനറൽ ബോഡി, മിഷൻ ചലഞ്ച്, സ്നാനം, എന്നിവയും നടക്കും. ഡിസംബർ 25 ന് നടക്കുന്ന സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

Leave A Reply

Your email address will not be published.