മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ 12-ാം ക്ലാസ് വരെയുള്ള പഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് ഗ്രാജുവേഷൻ നൽകുന്നു. സഭാ ആസ്ഥാനമായ മുളക്കഴയിൽ മൗണ്ട് സിയോൻ ചർച്ചിൽ വച്ച് ജൂൺ 6 ശനിയാഴ്ച രാവിലെ 10 നാണ് പ്രോഗ്രാം.
സണ്ടേസ്കൂൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. കോൺവക്കേഷൻ മെസ്സേജ് ഡോ. ജെയ്സൺ തോമസ് നൽകും. സ്റ്റേറ്റ് സണ്ടേസ്കൂൾ ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

Comments are closed.