സഭകളിലും ബൈബിൾ ക്ലാസുകളിലും ദൈവ വചനം പ്രസംഗിച്ചു ; പാസ്റ്ററെ പ്രോസിക്യൂട്ട് ചെയ്യാൻ ഒരുങ്ങി മ്യാൻമർ ഭരണകൂടം

0 194

നയ്പിഡോ:വിദേശത്തേക്ക് ചികിൽസയ്ക്കായി പോകാനിരിക്കെ , മ്യാൻമർ പോലീസും ജുണ്ട സേനയും ചേർന്ന് മ്യാൻമറിലെ ക്രിസ്തീയ പ്രഭാഷകനും ബാപ്റ്റിസ്റ്റ് ബിഷപ്പുമായ ഹ്കലാം സാംസനെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. പ്രഭാഷകന്റെ പ്രസംഗങ്ങളും ബൈബിൾ ക്ലാസുകളും സംബന്ധിച്ച് വെളിപ്പെടുത്താത്ത കുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യാൻ ഒരുങ്ങുകയാണ് ഭരണകൂടം.
സഭകളിലും ബൈബിൾ ക്ലാസുകളിലും ദൈവ വചനം പ്രസംഗിച്ചു എന്ന പേരിൽ ആണ് പ്രഭാഷകനെ അറസ്റ്റ് ചെയ്തിരിക്കുന്നത് .
2021 ഫെബ്രുവരിയിലെ സൈനിക അട്ടിമറിക്ക് ശേഷം പ്രാദേശികമായി ടാറ്റ്‌മദവ് എന്നറിയപ്പെടുന്ന സൈന്യവും വംശീയ ന്യൂനപക്ഷ മിലിഷ്യകളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു, കാരണം വംശീയ മിലീഷ്യകൾ ജനാധിപത്യ അനുകൂല പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്നു. ഇന്ത്യ, തായ്‌ലൻഡ്, ചൈന എന്നീ രാജ്യങ്ങളുമായി മ്യാൻമറിന്റെ അതിർത്തിയിലാണ് സംഘർഷ മേഖലകൾ.

ഭൂരിപക്ഷ-ബുദ്ധമത രാഷ്ട്രത്തിൽ ക്രിസ്ത്യാനികൾ വെറും 7% മാത്രമാണ്, എന്നാൽ ഇന്ത്യയുടെ അതിർത്തിയായ ചിൻ സംസ്ഥാനത്തും ചൈനയുമായി അതിർത്തി പങ്കിടുന്ന കാച്ചിൻ സംസ്ഥാനത്തും ഭൂരിപക്ഷമാണ്. തായ്‌ലൻഡുമായി അതിർത്തി പങ്കിടുന്ന കയാഹ് സംസ്ഥാനത്തിലെ ജനസംഖ്യയുടെ ഗണ്യമായ ഭാഗവും ക്രിസ്ത്യാനികളാണ്.
സാംസണെ ഉടനടി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്, അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ചസിന്റെ ബർമ്മ അഡ്വക്കസി ഗ്രൂപ്പ് രംഗത്ത് വന്നിട്ടുണ്ട്.

Leave A Reply

Your email address will not be published.