ഗാന്ധിനഗർ:ഗുജറാത്തിൽ കനത്തമഴയെ തുടർന്ന് 7 മരണം റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് പല ജില്ലകളിലും വെള്ളത്തിനടിയിൽ ആയതിനാൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് ഗുജറാത്തിൽ ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ ഒന്നിന് ശേഷം ഗുജറാത്തിൽ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 63 ആയി ഉയർന്നതായും ദുരന്ത നിവാരണ മന്ത്രി രാജേന്ദ്ര ത്രിവേദി പറഞ്ഞു. 18 പ്ലാറ്റൂണുകൾ വീതമുള്ള സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ആവശ്യാനുസരണം വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Related Posts