Ultimate magazine theme for WordPress.

ജാർഖണ്ഡ് ദിയോഘർ വിമാനത്താവളം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

മറ്റ് വികസന പദ്ധതികളും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

ജാർഖണ്ഡ് :ദിയോഘർ വിമാനത്താവളം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.16,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്രമോദി ദിയോഘറിൽ നിർവഹിച്ചു. അതോടൊപ്പം മറ്റ് വികസന പദ്ധതികളും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. സംസ്ഥാന മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഗവർണർ രമേഷ് ബായിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജാർഖണ്ഡിന്റെ ആധുനിക കണക്റ്റിവിറ്റി, ഊർജം, ആരോഗ്യം, വിശ്വാസം, വിനോദസഞ്ചാരം എന്നിവയ്ക്ക് ഇവ വളരെയധികം പ്രചോദനം നൽകും. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം, കഴിഞ്ഞ 8 വർഷമായി രാജ്യം ഈ ചിന്തയിലാണ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.അത് ഇപ്പോൾ പ്രാബല്യത്തിൽ ആയിരിക്കുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.