Ultimate magazine theme for WordPress.

“യുവർ നെയിം ഈസ് ഗോട്ടഡ്!” ബൈബിൾ വചനങ്ങൾ ഇനി ജെൻ സി സ്റ്റൈലിൽ

ലണ്ടൻ: പള്ളികളിലെ പ്രാർത്ഥനകളും പ്രസംഗങ്ങളും പുതുതലമുറയ്ക്ക് മനസ്സിലാകുന്ന ഭാഷയിലേക്ക് മാറ്റാൻ നൂതന സാങ്കേതികവിദ്യയുമായി ‘ബീസ് ട്രാൻസ്ലേറ്റ്’. ആധുനിക യുവാക്കളുടെ ഇടയിൽ പ്രചാരമുള്ള ‘റിസ്’, ‘ഓപ്‌സ്’, ‘ഓറ’ തുടങ്ങിയ സ്ലാംഗുകൾ ഉപയോഗിച്ചാണ് ബൈബിൾ വചനങ്ങളും സഭാ അറിയിപ്പുകളും ഇപ്പോൾ പരിഭാഷപ്പെടുത്തുന്നത്.

പുതിയ പരിഭാഷ അനുസരിച്ച് പ്രാർത്ഥന കേട്ടാൽ നമ്മൾ അമ്പരന്നുപോകും. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പരമ്പരാഗത പ്രാർത്ഥന മാറ്റി “പീക്ക് റിയാലിറ്റിയിൽ വസിക്കുന്ന ഞങ്ങളുടെ റിയലസ്റ്റ് ഫാദർ” എന്നാണ് ഇവർ നൽകുന്ന പരിഭാഷ. ദൈവത്തിന്റെ നാമം പരിശുദ്ധമാകട്ടെ എന്നതിനെ “അങ്ങയുടെ നാമം ഗോട്ടഡ് ആണ്” എന്നും ശത്രുക്കളുടെ കെണിയിൽ അകപ്പെടുത്തരുതേ എന്നതിനെ “ഓപ്‌സുകളുടെ കെണിയിൽ ഞങ്ങളെ പെടുത്തല്ലേ” എന്നുമാണ് മാറ്റിയിരിക്കുന്നത്. പള്ളിയിലെ അറിയിപ്പുകളെ ‘ദി ടീ’ എന്നും പ്രസംഗത്തിലെ പ്രധാന കാര്യങ്ങളെ ‘കോർ ലോർ’ എന്നുമാണ് വിശേഷിപ്പിക്കുന്നത്. യുവാക്കൾക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും അവർ സുഹൃത്തുക്കളോട് സംസാരിക്കാൻ ഉപയോഗിക്കുന്ന ‘ഹൃദയഭാഷ’ ഇതാണെന്ന് പ്രൊഡക്റ്റ് ഡെവലപ്പർ മൈക്ക് അഷെൽബി പറയുന്നു.

Sharjah city AG

Comments are closed.