Ultimate magazine theme for WordPress.

സ്വർഗവും നരകവും യാഥാർത്ഥ്യമോ ?

പാസ്റ്റർ ഫിലിപ്പ് പി തോമസ്

സ്വർഗം ഇല്ല ,നരകവും ഇല്ല, എന്ന് വാദിക്കുന്നവരുണ്ട് .അഥവാ
ഉണ്ടെങ്കിൽ തന്നെ ,അത് ഇവിടെയാണെന്ന് പറയുന്നവരുമുണ്ട്.
ഒരു സംഭവം കേട്ടിട്ടുണ്ട്. പുനലൂർ ടൗണിൽ പരസ്യ യോഗം
നടത്തിക്കൊണ്ടിരുന്ന ഒരു ഉപദേശി സ്വർഗത്തെക്കുറിച്ചും
നരകത്തെക്കുറിച്ചും പ്രസംഗിച്ചു .കേൾവിക്കാരിൽ ഒരാൾ ഉച്ചത്തിൽ പറഞ്ഞു – ” ഉപദേശീ ,അതൊക്കെ ഇവിടെയാണ് ” .ഉപദേശി അത് സമ്മതിച്ചില്ല .തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷൻ ചൂണ്ടി കാണിച്ചു കൊണ്ടു അദ്ദേഹം പറഞ്ഞു – “ഇവിടെ സ്വർഗം
അല്ലായെന്നുള്ളതിൻ്റെ തെളിവാണ് ഈ പോലീസ് സ്റ്റേഷൻ സ്വർഗത്തിൽ പോലീസിൻ്റെ ആവശ്യം ഇല്ല .”
അടുത്തതായി അദ്ദേഹം പറഞ്ഞു – ” ഇത് നരകവുമല്ല. ആയിരുന്നുവെങ്കിൽ ഞാൻ ഇവിടെ കാണുകയില്ലായിരുന്നു .”

സ്വർഗവും നരകവും യാഥാർത്ഥ്യം ആണെന്ന് കർത്താവ് തന്നെ
പഠിപ്പിച്ചു .യേശു സ്വർഗ്ഗത്തിൽ നിന്ന് വന്നവനാണെന്ന് താൻ തന്നെപറഞ്ഞിരിക്കുന്നു .
യോഹന്നാൻ 6:38 … ”  ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു. ”
യേശു സ്വർഗത്തിലേക്ക് മടങ്ങി പോയെന്ന് ദൂതൻ സാക്ഷ്യം
പറഞ്ഞിരിക്കുന്നു.
അ .പ്ര 1:11….. ”

ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനിൽക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു. ”
യേശു സ്വർഗത്തിൽ നിന്നും മടങ്ങി വന്ന് നമ്മെ സ്വർഗത്തിൽ ഇരുത്തുമെന്നും ഉറപ്പ് നൽകിയിരിക്കുന്നു.

” ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു (സ്വർഗം ) നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും
യോഹന്നാൻ 14:3″
യേശു സ്വർഗത്തിൽ നിന്ന് മടങ്ങി വരുമെന്ന് പൗലോസും പറഞ്ഞിരിക്കുന്നു .1 തെസ്സ 4:16 ” കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും”

നരകത്തെക്കുറിച്ചും കർത്താവ് തന്നെ പറഞ്ഞിട്ടുണ്ട് .വാസ്തവ
ത്തിൽ നരകം ഒരുക്കിയിരിക്കുന്നത്
പിശാചിനു വേണ്ടിയാണ് .
ദൈവത്തെ ഉപേക്ഷിച്ച് പിശാചിനെ കൂട്ടുപിടിച്ചിരി
ക്കുന്നവരും സ്വയം നരകം തെരഞ്ഞെടുത്തിരിക്കയാണ് .
മത്തായി 25: 41    “പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ ”
ഇവിടെ നരകത്തിലെ അഗ്നിയെക്കുറിച്ച് നിത്യാഗ്നി എന്നാണ് പറഞ്ഞിരിക്കുന്നത് .
കുറെനാൾ കഴിയുമ്പോൾ തീ കെട്ടുപോകുമെന്ന് ബൈബിൾ
പഠിപ്പിക്കുന്നില്ല. മർക്കോസ് 9 :44 … ” ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കൈയുള്ളവനായി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലത്. “ഇവിടെയും കെടാത്ത തീ തന്നു തന്നെയാണ് പറയുന്നത്.

മർക്കോസ് 9:48 .”  അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല.”
വീണ്ടും കെടാത്ത തീയെന്ന് ഉറപ്പിച്ചു പറയുന്നു .

ഇടത്താവളം ഇല്ല:

സ്വർഗത്തിനും നരകത്തിനും ഇടക്ക് ഒരു ഇടത്താവളം ( ബസ് പുർക്കാന ) ഉണ്ടെന്നും ,അവിടെ നിന്നും കുറെ കാലത്തിനു ശേഷം
സ്വർഗത്തിലേക്ക് പോകാമെന്നും ചിന്തിക്കുന്നവരും ഉണ്ട് .
യാതൊരു മരണാനന്തര ക്രിയ കൊണ്ടും ഒരാളുടെ നിത്യതക്ക്
യാതൊരു വ്യത്യാസവും വരുത്തുവാൻ കഴിവില്ല. ജീവനോടെയിരിക്കുമ്പോഴാണ് നിത്യതക്ക് വേണ്ടി തയ്യാറെടുക്കേണ്ടത് .
” അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു
(2 കൊരിന്ത്യർ 5:10 ) ”

ലൂക്കോസ് 16-ാം അധ്യായത്തിൽ ധനവാനെയും
ലാസറിനെയും കുറിച്ച് കർത്താവ് വിശദമായി പറയുന്നുണ്ട് .യാതനാസ്ഥലത്ത് കിടക്കുന്ന ധനവാന് അൽപം വെള്ളം കിട്ടുവാൻ
അബ്രഹാമിനെ അയക്കുവാൻ ധനവാൻ ആവശ്യപ്പെടുമ്പോൾ ,
അത് നിരസിക്കുന്നു .ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക്
പോകുവാൻ സാധ്യമല്ലായെന്ന് കർത്താവ് ഉറപ്പിച്ച് പറയുന്നു

ലൂക്കോസ് 16:26 … “അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു. ”

പ്രിയരെ മരണം കൊണ്ട് ജീവിതം അവസാനിക്കുന്നില്ല.ഈ ലോക
വാസം നമുക്ക് നിത്യതക്ക് വേണ്ടി ഒരുങ്ങുന്നുള്ള അവസരമാണ് .നമ്മുടെ പാപങ്ങൾ ഏറ്റെടുത്തു കൊണ്ട് നമുക്കായി ക്രൂശിൽ മരിച്ച യേശു ക്രിസ്തുവിനെ രക്ഷിതാവും കർത്താവായും
അംഗീകരിക്കാത്ത പക്ഷം നിങ്ങൾ നിത്യ നരകത്തിന് യോഗ്യനാണ്..എന്നാൽ ദൈവം നമ്മെ സ്നേഹിക്കുന്നു.. അവിടുത്തെ പുത്രനെ നമുക്കായി മരിപ്പാൻ
തന്നുകൊണ്ട് അവിടുത്തെ സ്നേഹം ക്രൂശിൽ പ്രദർശിപ്പിച്ചു .ദൈവത്തിൻ്റെ ആഗ്രഹം യോഹന്നാൻ 3:16
ൽ കാണുന്നു
” തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ”
ഈ സ്നേഹത്തെ നിരസിക്കാതെ സ്വീകരിക്കുമോ ?അതിനായി ഈ ലഘു പുസ്തകം നിങ്ങളെ സഹായിക്കട്ടെ എന്ന് ഞാൻ
ആഗ്രഹിക്കുന്നു , പ്രാർത്ഥിക്കുന്നു .

Sharjah city AG

Comments are closed.