Ultimate magazine theme for WordPress.

WME സൺഡേസ്‌കൂൾ യൂത്ത് ഫെല്ലോഷിപ്പ് 24 മണിക്കൂർ ചെയിൻ പ്രയർ

കരിയംപ്ലാവ് : WME സൺ‌ഡേസ്കൂൾ മിനിസ്ട്രിയുടെയും യൂത്ത് ഫെല്ലോഷിപ്പിന്റെയും നേതൃത്വത്തിൽ 24 മണിക്കൂർ ചെയിൻ പ്രയർ നടത്തുന്നു. കോവിഡ് ഭീതിയിൽ നിന്ന് നമ്മുടെ സമൂഹം വിടുതൽ പ്രാപിക്കേണ്ടതിന് നടത്തുന്ന പ്രാർത്ഥനയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം വിശ്വാസികൾ പങ്കാളികൾ ആകും. ഏപ്രിൽ 28 ബുധൻ രാത്രി 12 മുതൽ 29 വ്യാഴം രാത്രി 12 വരെ നടക്കുന്ന പ്രാർത്ഥനയിൽ പങ്കാളികൾ ആകാൻ ധാരാളം വിശ്വാസികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
മഹാമാരിയിൽ നിന്നുള്ള വിടുതലിനും ഇതിനെ പ്രതിരോധിക്കുന്ന ഗവണ്മെന്റ്-ആരോഗ്യം-സന്നദ്ധ പ്രവർത്തകർക്കും വേണ്ടി സൺഡേസ്‌കൂൾ-യൂത്ത് ഡിപ്പാർട്മെന്റ് നടത്തുന്ന പ്രാർത്ഥനയിൽ എല്ലാവരും പങ്കാളികൾ ആകണമെന്ന് WME ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ഒ എം രാജുക്കുട്ടി ആഹ്വാനം ചെയ്തു. 30 മിനിറ്റ് വീതമുള്ള ചെയിൻ പ്രയറിൽ പ്രധാനപെട്ട പത്തോളം വിഷയങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഓരോരുത്തർക്കും അനുയോജ്യമായ സമയം തിരഞ്ഞെടുത്ത്, അവർ താമസിക്കുന്ന സ്ഥലത്ത് ഇരുന്നുകൊണ്ട് പ്രാർത്ഥനയിൽ പങ്കുചേരുന്നു.
ഡോ എം കെ സുരേഷ്, ബ്രദർ രാജൻ മാത്യു, ബ്രദർ നിബു അലക്സാണ്ടർ എന്നിവർ ചെയിൻ പ്രെയറിന് നേതൃത്വം നൽകുന്നു.

1 Comment
  1. Your mode of telling everything in this piece of writing is genuinely fastidious,
    every one be able to simply understand it, Thanks a lot.

Leave A Reply

Your email address will not be published.