Ultimate magazine theme for WordPress.

കള്ളക്കുറിച്ചിയിൽ ബിരുദദാനം നടന്നു

കള്ളക്കുറിച്ചി (തമിഴ് നാട് ): ക്രൈസ്റ്റ് ഫോർ ദി മില്യൻസ് എന്ന സുവിശേഷ സംഘടനയുടെ വേദപരിശീലന സ്ഥാപനമായ ക്രൈസ്റ്റ് വിഷൻ ബൈബിൾ കോളജിന്റെ രണ്ടാമത് ബിരുദദാനം നടന്നു. റവ. മോൻസി കെ. എം. മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ്‌ പാസ്റ്റർ ജോൺസ് ജോസഫ് ബിരുദങ്ങളും അവാർഡുകളും സമ്മാനിച്ചു.

അക്കാഡമിക് ഡീൻ ഷാർമിലി ജോൺസും രജിസ്ട്രാർ ജെറോം മുത്തുകുമാറും ശുഷ്രൂഷകൾക്ക് നേതൃത്വം നൽകി.പാസ്റ്റർമാരായ എൽ. സോളമൻ, ആരോഗ്യദാസ്, സെൽവം, ആൻഡ്രൂസ്, സി. സോളമൻ എന്നിവർ ആശംസകൾ അറിയിച്ചു.

Sharjah city AG

Comments are closed.