Ultimate magazine theme for WordPress.

കാലാവസ്ഥാ പ്രതിഭാസമായ എല്‍ നിനോ ഉയരാൻ സാധ്യത: മുന്നറിയിപ്പുമായി ലോക കാലാവസ്ഥാ സംഘടന

ജനീവ:കാലാവസ്ഥാ പ്രതിഭാസമായ എല്‍ നിനോ (El Nino) ഉയര്‍ന്നുവരാന്‍ സാധ്യതയുതിനാൽ ഉഷ്ണ തരംഗങ്ങളും വരള്‍ച്ചയും മാരകമാകുമെന്നും മുന്നറിയിപ്പുമായി ലോക കാലാവസ്ഥാ സംഘടന.പസിഫിക് സമുദ്രോപരിതലത്തിലെ ജലത്തിന്റെ താപനില വര്‍ധിക്കുന്ന ഒരു കാലാവസ്ഥ പ്രതിഭാസമാണ് എല്‍ നിനോ. ജൂലൈ അവസാനത്തോടെ എൽ നിനോ വികസിക്കാൻ 60ശതമാനം സാധ്യതയുണ്ടെന്നും സെപ്റ്റംബർ അവസാനത്തോടെ അത് 80ശതമാനമാകുമെന്നും ഐക്യരാഷ്ട്രസഭയുടെ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (WMO) പറഞ്ഞു. തെക്കേ ആഫ്രിക്കയുടെ തെക്കു ഭാഗങ്ങൾ, തെക്കേ അമേരിക്ക, മധേഷ്യ എന്നിവയുടെ ചില ഭാഗങ്ങളിൽ വർധിച്ച മഴയ്ക്കും, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, തെക്കൻ ഏഷ്യ ഭാഗങ്ങളിൽ കടുത്ത വരൾച്ചയ്ക്കും കരണമായേക്കാമെന്നാണ് മുന്നറിയിപ്പ്. \’എൽ നിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള കാലാവസ്ഥയെയും കാലാവസ്ഥാ രീതികളെയും മാറ്റും\’, വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ പ്രാദേശിക കാലാവസ്ഥാ പ്രവചന വിഭാഗം മേധാവി വിൽഫ്രാൻ മൗഫൗമ ഒകിയ ജനീവയിൽ പറഞ്ഞു.

ലോകമെമ്പാടുമുള്ള വർധിച്ച ചൂട്, വരൾച്ച, കനത്ത മഴ എന്നിവയുമായി ബന്ധപ്പെട്ട പ്രകൃതിദത്തമായ കാലാവസ്ഥാ മാതൃകയാണ് എൽ നിനോ. അതായത് താപനില വര്‍ധിക്കാനും കാലവര്‍ഷം ദുര്‍ബലമാകാനും എല്‍നിനോ കാരണമാകാം. 2018-19ലാണ് ഇത് അവസാനമായി സംഭവിച്ചത്. എൽ നിനോ പ്രതിഭാസം ശക്തമായിരുന്ന 2016 ആണ് നിലവിൽ ഏറ്റവും ചൂടുകൂടിയ വർഷമായി അറിയപ്പെടുന്നത്. പിന്നീടുള്ള വർഷങ്ങളിൽ എൽ നിനോയുടെ അഭാവത്തിലും കാലാവസ്ഥാവ്യതിയാനം ആഗോളതാപനിലയിൽ വർധനയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ശാന്തസമുദ്രത്തിൽ തുടരുന്ന ലാ നിന പ്രതിഭാസത്തെ തുടർന്ന് ആഗോളതലത്തിൽ താപനില ചെറിയതോതിൽ കുറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.