Ultimate magazine theme for WordPress.

ക്രൈസ്തവ കൂട്ടായ്മയ്ക്കു നേരെ ആക്രമണം

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢ് പടാനിൽ പ്രാർത്ഥനയ്ക്കിടെ തീവ്ര ഹിന്ദു സംഘടനയുടെ ആക്ക്രമണം. ഏഴ് പേർക്ക് പരിക്കേറ്റു. മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്റെ മണ്ഡലമായ പടാനിലെ അമലാപുരിയിൽ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്.

ദന്തഡോക്ടർ വിജയ് സാഹുവിന്റെ വീട്ടിൽ നടത്തിയ പ്രാർഥനായോഗത്തിലേക്കെത്തിയ നൂറോളം തീവ്രഹിന്ദു പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അക്രമികൾക്കെതിരേ നടപടിയെടുക്കാൻ തയ്യാറാകാതെ തന്നെയും യോഗത്തിൽ പങ്കെടുത്ത ചിലരെയും കസ്റ്റഡിയിലെടുത്തെന്ന് വിജയ് സാഹു പറഞ്ഞു .
2021-ലും തന്റെ വീട്ടിൽ നടന്ന പ്രാർഥനയ്ക്കിടെ ബജ്‌റംഗ്‌ദൾ ആക്രമണം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല ഛത്തീസ്ഗഡിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നത്. ഉത്തർപ്രദേശ് കഴിഞ്ഞാൽ ക്രൈസ്തവർക്ക് നേരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഢ്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ (UCF) റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ അതിക്രമങ്ങൾ 400% കുത്തനെ ഉയർന്നു, 2014-ൽ 147-ൽ നിന്ന് 2022-ൽ 598. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ അഞ്ച് സംസ്ഥാനങ്ങൾ ഉത്തർപ്രദേശാണ് ഒന്നാമത്.

Leave A Reply

Your email address will not be published.