Ultimate magazine theme for WordPress.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു ; ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു.ജലനിരപ്പ് 2390.86 അടി ആയതിനെ തുടര്‍ന്നാണ് ആദ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച്‌ 2390.86 ആണ് ബ്ലൂ അലര്‍ട് ലവല്‍. പകല്‍ സമയത്ത് മണിക്കൂറില്‍ 0.02 അടി വീതമാണ് ജലനിരപ്പ് ഉയര്‍ന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയര്‍ന്നു.സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുകയാണ്.വയനാട് , കോഴിക്കോട് ഒഴികെ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ഉണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരള തീരം ലക്ഷ്യമാക്കി നീങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരുകയാണ്.സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടയില്‍ പെയ്തത് 293 മില്ലി മീറ്റര്‍ മഴയാണ്. തുലാവര്‍ഷത്തില്‍ ആകെ ലഭിക്കേണ്ടതിന്റെ 60% മഴയാണ് ആദ്യ 13 പതിമൂന്ന് ദിവസങ്ങളില്‍ പെയ്തത്.

Leave A Reply

Your email address will not be published.