Ultimate magazine theme for WordPress.

ജസ്റ്റിസ് ജെ.ബി​.കോശി​ അദ്ധ്യക്ഷനായ ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മി​ഷന്ലഭിച്ചത് അഞ്ചര ലക്ഷത്തിലേറെ പരാതികൾ

കൊച്ചി പനമ്ബിള്ളി നഗറിലെ ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗിന്റെ രണ്ടാം നി​ലയി​ല്‍ പ്രവ‌ര്‍ത്തിക്കുന്ന കമ്മി​ഷനിലെ ഒരു മുറി​ കത്തുകളാല്‍ നി​റഞ്ഞു. ഇത് കൈകാര്യം ചെയ്യാന്‍ ആകെയുള്ളത് രണ്ട് ക്ളാര്‍ക്കുമാരാണ്. ഒരു ഫിനാന്‍സ് ഓഫീസറും രണ്ട് പ്യൂണ്‍മാരുമാണ് മറ്റ് ജീവനക്കാര്‍. ക്രൈസ്തവ വി​ദ്യാര്‍ത്ഥി​കള്‍ക്ക് വരുമാനം നോക്കാതെ ഇ.ഡബ്ള്‌യു.എസ് സ്കോളര്‍ഷി​പ്പ് ലഭ്യമാക്കണമെന്നും ജനസംഖ്യയുടെ 26 ശതമാനമെത്തി​യ മുസ്ലീം വി​ഭാഗത്തി​ന്റെ ന്യൂനപക്ഷ പദവി​ നീക്കണമെന്നുമാണ് മിക്ക നിവേദനങ്ങളിലേയും ആവശ്യം. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതം, മലയോര ഭൂമി​ സംബന്ധമായ പ്രശ്നങ്ങള്‍, വന്യമൃഗശല്യം, വനംവകുപ്പ് ഇടപെടലുകള്‍, കടലാക്രമണ പ്രശ്നങ്ങള്‍, മത്സ്യതൊഴി​ലാളി​ പ്രതി​സന്ധി​കള്‍ എന്നിവ പ്രതിപാദിച്ചും കത്തുകള്‍ വരുന്നുണ്ട്.

ന്യൂനപക്ഷ സ്കോളര്‍ഷി​പ്പി​ലെ 80:20 മുസ്ളീം -ക്രി​സ്ത്യന്‍ അനുപാതത്തി​ലെ വി​വേചനം വലി​യ വി​വാദം സൃഷ്ടി​ച്ച സാഹചര്യത്തി​ലാണ് കമ്മി​ഷനെ നി​യോഗി​ച്ചത്. പ്രതി​ഷേധവുമായി​ നി​രവധി​ ക്രിസ്ത്യന്‍ സംഘടനകളും പള്ളി​കളും രംഗത്തുവന്നതി​ന്റെ പ്രതി​ഫലനമായാണ് ഇത്രയുമധികം നി​വേദനങ്ങള്‍ വരുന്നത്. ഇടവക തോറും പുരോഹി​തര്‍ കമ്മി​ഷന് പരാതികള്‍ അയയ്ക്കാന്‍ ആഹ്വാനം ചെയ്തി​രുന്നു.

ജസ്റ്റി​സ് ജെ.ബി​.കോശി​ കമ്മി​ഷന്‍

ക്രി​സ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ, സാമ്ബത്തി​ക, വി​ദ്യാഭ്യാസ പ്രശ്നങ്ങള്‍ പഠി​ക്കാന്‍ ജനുവരി​യി​ല്‍ സംസ്ഥാന സര്‍ക്കാര്‍ നി​യോഗി​ച്ച ജുഡിഷ്യല്‍ കമ്മി​ഷന്‍. മുന്‍ ഡി​.ജി​.പി​ ജേക്കബ് പുന്നൂസ്, രാഷ്ട്രപതി​യുടെ മുന്‍ സെക്രട്ടറി​ ക്രി​സ്റ്റി​ ഫെര്‍ണാണ്ടസ് എന്നി​വര്‍ അംഗങ്ങള്‍. റി​ട്ട. ജി​ല്ലാ ജഡ്ജി​ സി​.വി​.ഫ്രാന്‍സി​സാണ് സെക്രട്ടറി​.

 ഇതുവരെ കിട്ടിയത് : 5.5 ലക്ഷം പരാതികള്‍

 കൈകാര്യംചെയ്യാന്‍ : 2 ക്ളാര്‍ക്കുമാര്‍

ഇത്രയധി​കം നി​വേദനങ്ങള്‍ പ്രതീക്ഷി​ച്ചി​ല്ല. ഇവ കൈകാര്യം ചെയ്യുക എളുപ്പമല്ല, ആള്‍ബലവുമില്ല. പൊതുസ്വഭാവമുള്ള പരാതി​കള്‍ ഒന്നായി​ പരി​ഗണി​ക്കാനാണ് നോക്കുന്നത്.

ജസ്റ്റി​സ് ജെ.ബി​.കോശി​

ചെയര്‍മാന്‍

Leave A Reply

Your email address will not be published.