നമീബിയ : ദക്ഷിണാഫ്രിക്കയിലെ കൊടും വരൾച്ചയും പട്ടിണിയും സമ്പൂർണ്ണ മാനുഷിക ദുരന്തത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ. ദക്ഷിണമേഖലയിലെ അംഗോള, മൊസാംബിക്ക് എന്നിങ്ങനെ ഏഴ് രാജ്യങ്ങളിലായി 65 ലക്ഷത്തോളം പേർക്ക് നേരിട്ട് ഭക്ഷണമെത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം കണക്കാക്കുന്നത്.
പട്ടിണിയും വരള്‍ച്ചയും രൂക്ഷമായതോടെ വടക്കുകിഴക്കൻ നൈജീരിയയിലേക്കടക്കം കുഞ്ഞുങ്ങളുമായി പാലായനം ചെയ്യുകയാണ് മാതാപിതാക്കള്‍. ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിൻ്റെ പിന്തുണയുള്ള താത്കാലിക ക്യാംപുകളില്‍ കടുത്ത പോഷകാഹാരക്കുറവ് റിപ്പോർട്ടു ചെയ്ത കുട്ടികളുടെ എണ്ണം 2023ലെ അവസാന മാസങ്ങളില്‍ നിന്ന് 2024ലേക്ക് എത്തുമ്പോള്‍ 24 % വർദ്ധിച്ചു.

Comments are closed.