ബെയ്‌റൂട്ട് : തെക്കന്‍ ലെബനനിലെ നബാത്തിയയിൽ ഇസ്രായേല്‍ വ്യോമാക്രമണം. ആക്രമണത്തിൽ നഗരത്തിന്റെ മേയറുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു.
നബാത്തിയയിലെ മുനിസിപ്പല്‍ കെട്ടിടത്തിന് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. നബാത്തിയയിലും പരിസര പ്രദേശങ്ങളിലും ഇസ്രായേല്‍ 11 വ്യോമാക്രമണങ്ങള്‍ നടത്തിയതായി ലെബനീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിപ്പോയവര്‍ക്കായി എമര്‍ജന്‍സി ടീമുകള്‍ തിരച്ചില്‍ നടത്തി വരുന്നു.

Comments are closed.