മുംബൈ : ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ച വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനം അടിയന്തര ലാൻഡിങ് നടത്തി.
വിസ്താരയുടെ ബോയിംഗ് 787 വിമാനത്തിലാണ് ബോംബ് ഉണ്ടെന്ന് ഭീഷണി ലഭിച്ചത്. തുടർന്ന് മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം സുരക്ഷാ പരിശോധനകള്‍ നടത്തുന്നതിനായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത്തരത്തില്‍ 13 വിമാനങ്ങള്‍ക്കാണ് സുരക്ഷാ ഭീഷണികള്‍ ലഭിച്ചത്.

Comments are closed.