Ultimate magazine theme for WordPress.

ഐ.പി.സി കാനഡ റീജിയൻ സോദരി സമാജം: സിസ്റ്റർ പ്രെയ്‌സിക്കുട്ടി ടോംസൺ പ്രസിഡന്റ്, സിസ്റ്റർ ജോളി റെജി സെക്രട്ടറി

ടൊറന്റോ: ഐ.പി.സി കാനഡ റീജിയൻ സോദരി സമാജത്തിന്റെ 2026–2029 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സിസ്റ്റർ പ്രെയ്‌സിക്കുട്ടി ടോംസൺ പ്രസിഡന്റായും സിസ്റ്റർ ഹെപ്സിബ ഗ്രേയ്സൺ വൈസ് പ്രസിഡന്റായും സിസ്റ്റർ ജോളി റെജി സെക്രട്ടറിയായും സിസ്റ്റർ ലിജി ബെറിൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

 

ഐ.പി.സി കാനഡ റീജിയൻ പ്രസിഡന്റ് പാസ്റ്റർ എബി കെ. ബെന്നിന്റെ അധ്യക്ഷതയിലും റീജിയൻ സെക്രട്ടറി പാസ്റ്റർ ബെറിൽ തോമസിന്റെ നേതൃത്വത്തിലും നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് റീജിയൻ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പെനിയേൽ ചെറിയാൻ പുതിയ ഭാരവാഹികൾക്കായി അനുഗ്രഹപ്രാർത്ഥന നടത്തി.

 

റീജിയനിലെ സഹോദരിമാരുടെ ആത്മീയ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രാർത്ഥന, വചനപഠനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിവിധ ശുശ്രൂഷകൾ എന്നിവയിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനും പുതിയ നേതൃത്വം മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Sharjah city AG

Comments are closed.