Ultimate magazine theme for WordPress.

*പിസിഐസി കോൺഫെററെൻസ് ആഗസ്റ്റ് പതിമൂന്ന് മുതൽ കാൽഗറിയിൽ നടക്കും

 

 

കാനഡ : കാനഡയിലെ മലയാളി പെന്തെക്കോന്ത് വിശ്വാസികളുടെ ഏറ്റവും വലിയ സംഗമമായ പിസിഐസി കോൺഫെററെൻസ് ആഗസ്റ്റ് പതിമൂന്ന് മുതൽ പതിനാറ് വരെ കാൽഗറിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

സൈന്യത്താലല്ല ശക്തിയാലുമല്ല ദൈവആത്മാവിനാലത്രേ എന്ന മുഖ്യവിഷയത്തെ ആസ്പദമാക്കി ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിന് പാസ്റ്റർ വിൽസൺ കടവിൽ, പാസ്റ്റർ മനീഷ് തോമസ്, ഡോക്ടർ തോമസ് വർഗീസ് എന്നിവർ നേതൃത്വം നൽകും.

പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ ഫെയ്‌ത് ബ്ലെസ്സൺ പാസ്റ്റർ ജോഷ് മാത്യു, ഡോക്ടർ ദീപക് മാത്യു എന്നിവർ പ്രസംഗിക്കുകയും ഡോ ടോം ഫിലിപ്പ് ഗാനശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.

Sharjah city AG

Comments are closed.