നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ രണ്ട് ചിബോക് പെൺകുട്ടികളെ കൂടി മോചിപ്പിച്ചു
അബുജ: എട്ട് വർഷം മുമ്പ് ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയ രണ്ട് മുൻ സ്കൂൾ വിദ്യാർത്ഥിനികളെ നൈജീരിയൻ സൈന്യം കണ്ടെത്തി. 2014 ഏപ്രിലിൽ വടക്കുകിഴക്കൻ നൈജീരിയൻ സംസ്ഥാനമായ ബോർണോയിലെ ചിബോക്ക് കമ്മ്യൂണിറ്റിയിലെ സ്‌കൂളിൽ സായുധ സംഘത്തിലെ അംഗങ്ങൾ അതിക്രമിച്ചുകയറി കുട്ടികളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ജൂൺ 12, 14 തീയതികളിൽ തട്ടിക്കൊണ്ട് പോയ കുട്ടികളിൽ രണ്ട് പേരെ സൈന്യം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു.