ഉക്രേനിയൻ പത്രപ്രവർത്തകനെ റഷ്യൻ സൈന്യം വധിച്ചു ; അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്
കൈവ്:റഷ്യയുടെ ഉക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഉക്രേനിയൻ ഫോട്ടോ ജേണലിസ്റ്റും അദ്ദേഹത്തോടൊപ്പമുള്ള ഒരു സൈനികനേയും റഷ്യൻ സൈന്യം വധിച്ചതായി , അന്വേഷണ സംഘം റിപ്പോർട്ട് വിത്തൗട്ട് ബോർഡേഴ്‌സ്.
തലസ്ഥാനമായ കൈവിൽ നിന്ന് 30 കിലോമീറ്റർ വടക്കുള്ള ഹുട്ട-മെജിഹിർസ്ക ഗ്രാമത്തിന് സമീപമുള്ള വനത്തിൽ നിന്ന് ഏപ്രിൽ 1 ന് മാക്‌സ് ലെവിന്റെയും സൈനികൻ ഒലെക്‌സി ചെർണിഷോവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉക്രേനിയൻ സൈനികർ ധരിക്കുന്നതിന് സമാനമായ നീല ആംബാൻഡാണ് മാധ്യമപ്രവർത്തകൻ ധരിച്ചിരുന്നതെന്ന് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്. തന്റെ ഡ്രോണിൽ നിന്ന് റഷ്യൻ സ്ഥാനങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അദ്ദേഹം ഇടയ്ക്കിടെ ഉക്രേനിയൻ സേനയുമായി പങ്കുവെച്ചിരുന്നു.
സൈനികന്റെ ഐഡി പേപ്പറുകളും ബുള്ളറ്റ് പ്രൂഫ് വെസ്റ്റിന്റെ ഭാഗങ്ങളും ഫോട്ടോഗ്രാഫറുടെ ഹെൽമെറ്റും ഉൾപ്പെടെ ലെവിന്റെയും ചെർണിഷോവിന്റെയും ചില വസ്തുക്കളും കണ്ടെടുത്തു. \”കുറ്റകൃത്യം നടന്ന സ്ഥലത്ത് റഷ്യൻ സൈന്യത്തിന്റെ സാന്നിദ്ധ്യം വ്യക്തമായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. വെടിയുതിർത്താണ് മാധ്യമപ്രവർത്തകനേയും സൈനികനേയും കൊലപ്പെടുത്തിയിരിക്കുന്നത്, ഉപദ്രവം നേരിട്ടനായും റിപ്പോർട്ടിൽ പറയുന്നു. തെളിവുകൾ സമർപ്പിച്ചു കഴിഞ്ഞു. തങ്ങൾ കേസ് അന്വേഷണം അവസാനിപ്പിക്കുന്നു റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് കൂട്ടിച്ചേർത്തു.