Ultimate magazine theme for WordPress.

ഈജിപ്തിൽ ക്രൈസ്തവ സ്വീകരിച്ച യുവാവിന്റെ വിചാരണ വീണ്ടും നീട്ടി

ഇൻഡോർ : ഇസ്‌ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സയീദ് മൻസൂർ അബ്ദുൽ റാസിഖ് എന്ന യുവാവിന്റെ വിചാരണ ഈജിപ്ഷ്യൻ കോടതി സെപ്റ്റംബർ ആറിലേക്ക് നീട്ടി. നിരോധിത ഭീകര സംഘടനയിൽ ചേർന്നു, ഇസ്‌ലാമിനെ അപകീർത്തിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ ഒരു വർഷമായി ഇദ്ദേഹം ജയിലിലാണ്.

റഷ്യൻ ഓർത്തഡോക്സ് സഭയിൽ നിന്ന് മാമ്മോദീസ സ്വീകരിച്ച അബ്ദുൽ റാസിഖ്, തന്റെ പുതിയ മതവിശ്വാസം രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖകൾക്കായി അപേക്ഷിച്ചതിനെത്തുടർന്ന് 2025 ജൂലൈയിലാണ് അറസ്റ്റിലാകുന്നത്. കഴിഞ്ഞ ജൂൺ 15-ന് നടന്ന വാദത്തിൽ, പ്രൊസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കാൻ കോടതി തയ്യാറാകാതിരുന്നതാണ് വിചാരണ നീളാൻ കാരണം.

തന്റെ വിശ്വാസത്തിന്റെ പേരിൽ ജയിലിനുള്ളിൽ വെച്ച് അധികാരികളിൽ നിന്നും മറ്റ് തടവുകാരിൽ നിന്നും അബ്ദുൽ റാസിഖ് ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾ നേരിടുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിക്ക് നീതിയുക്തമായ വിചാരണ ഉറപ്പാക്കാൻ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

Sharjah city AG

Comments are closed.