ടെക്സാസ് : യുഎസ് സെനറ്റ് സ്ഥാനാർത്ഥിയും പ്രെസ്ബിറ്റീരിയൻ സെമിനാരി വിദ്യാർത്ഥിയുമായ ജെയിംസ് തലാരിക്കോയ്ക്ക് പിന്തുണയുമായി ടെക്സസ് ഡെമോക്രാറ്റിക് പാർട്ടി കൺവെൻഷൻ. എൽ.ജി.ബി.ടി ആശയങ്ങളെ പിന്തുണയ്ക്കുന്ന തലാരിക്കോയുടെ നിലപാടുകൾക്കെതിരെ ഉയർന്ന വിമർശനങ്ങൾ പ്രതിരോധിക്കാൻ “ഞങ്ങളെല്ലാവരും നരകത്തിൽ പോകാൻ തയ്യാറാണ്” എന്ന് പാർട്ടി നേതാക്കൾ പ്രഖ്യാപിച്ചു.
കോർപ്പസ് ക്രിസ്റ്റിയിൽ നടന്ന പാർട്ടി കൺവെൻഷനിൽ അയ്യായിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു. ട്രാൻസ്ജെൻഡർ കുട്ടികളെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ തലാരിക്കോയെ റിപ്പബ്ലിക്കൻ പാർട്ടി നിരന്തരം വേട്ടയാടുന്ന പശ്ചാത്തലത്തിലാണ്, അദ്ദേഹത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഡെമോക്രാറ്റിക് പ്രതിനിധിയായ ബെഞ്ചമിൻ ഫ്ലോറസ് വേദിയിൽ ഈ വിവാദ പരാമർശം നടത്തിയത്.
മുൻ സ്കൂൾ അധ്യാപകനായ തലാരിക്കോ പൊതുവേദിയിൽ താൻ ഒരു ഹെട്രോസെക്ഷ്വൽ ആണെന്ന് വ്യക്തമാക്കിയിട്ടുള്ള ആളാണ്. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ അറ്റോർണി ജനറൽ കെൻ പാക്സ്റ്റണെതിരെയാണ് തലാരിക്കോ മത്സരിക്കുന്നത്. നിലവിൽ ഇരുവരും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.

Comments are closed.