Ultimate magazine theme for WordPress.

2050 ലെ ലോകശക്തികളായിരിക്കും ഇന്ത്യയും ചൈനയും അമേരിക്കയുമെന്ന് ടോണി ബ്ലെയര്‍

ലണ്ടന്‍ : ഇന്ത്യയും ചൈനയും അമേരിക്കയുമായിരിക്കും 2050 ലെ ലോകശക്തികളെന്ന് യു.കെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍. ആഗോളനേതാക്കള്‍ മുന്നോട്ട് നയിക്കുന്ന സങ്കീര്‍ണമായ ഒരു ലോകക്രമം സൃഷ്ടിക്കപ്പെടുമെന്നും ടോണി ബ്ലെയര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഈ രാജ്യങ്ങള്‍ രൂപപ്പെടുത്തുന്ന ഒരു മള്‍ട്ടിപോളാര്‍ ലോകവുമായി രാഷ്ട്രങ്ങള്‍ പൊരുത്തപ്പെട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഭരണകാലത്തേക്കാള്‍ സങ്കീര്‍ണമാണ് നിലവിലെ ആഗോള ഭൂപ്രകൃതിയെന്ന് ചൂണ്ടിക്കാട്ടി. അമേരിക്കയായിരുന്നു അന്നത്തെ ലോകശക്തിയായി കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ചൈനയുടെയും ഇന്ത്യയുടേയും ഉയര്‍ച്ച ഇതിനൊരു മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sharjah city AG

Comments are closed.