Ultimate magazine theme for WordPress.

ഇന്ന് രാ​ഷ്​​ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍ശ​നം കനത്ത സുരക്ഷയിൽ

കാ​സ​ർ​കോ​ട്​: രാ​ഷ്​​ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജി​ല്ല​യി​ൽ ക​ന​ത്ത സു​ര​ക്ഷ.രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് പെ​രി​യ കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ 21ന് ​രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് 5.30വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മേ​ര്‍പ്പെ​ടു​ത്തി. ദേ​ശീ​യ​പാ​ത​യി​ലെ മീ​ങ്ങോ​ത്ത് മു​ത​ല്‍ ച​ട്ട​ഞ്ചാ​ല്‍ വ​രെ​യും സം​സ്ഥാ​ന പാ​ത​യി​ലെ പ​ള്ളി​ക്ക​ര മു​ത​ല്‍ ക​ള​നാ​ട് വ​രെ​യും ച​ട്ട​ഞ്ചാ​ല്‍ മു​ത​ല്‍ മാ​ങ്ങാ​ടു​വ​ഴി ക​ള​നാ​ട് വ​രെ​യു​ള്ള ക്രോ​സ് റോ​ഡി​ലു​മാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ബ​സ്, മ​റ്റ് ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി ക​ട​ത്തി​വി​ടും. എ​ന്നാ​ല്‍ അ​മി​ത​ഭാ​ര​വു​മാ​യി വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് 5.30വ​രെ ഇ​തു​വ​ഴി ക​ട​ത്തി​വി​ടി​ല്ല. ദേ​ശീ​യ-​സം​സ്​​ഥാ​ന പാ​ത​ക​ളി​ലും ഇ​വ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​ക​ളി​ലും പൊ​ലീ​സ്​ ബ​ന്ത​വ​സ്സ്​ ഏ​ർ​​പ്പെ​ടു​ത്തി. 1600 പൊ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ 5000ത്തോ​ളം ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ രാ​ഷ്​​ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ൽ സു​ര​ക്ഷ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.കോ​ഴി​ക്കോ​ട്​ മേ​ഖ​ല ഐ.​ജി അ​ശോ​ക്​ കു​മാ​ർ ഐ.​പി.​എ​സി‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സു​ര​ക്ഷ ക്ര​മീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​ൻ​റ​ലി​ജ​ൻ​​സ്​ ഐ.​ജി സ്​​പ​ർ​ജ​ൻ​കു​മാ​ർ ഐ.​പി.​എ​സ്, ഡി.​ഐ.​ജി സേ​തു​രാ​മ​ൻ ഐ.​പി.​എ​സ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​മ്പ​ത്​ എ​സ്.​പി​മാ​ർ, 14 ഡി​വൈ.​എ​സ്.​പി​മാ​ർ, 27 സി.​ഐ​മാ​ർ, 160 എ​സ്.​ഐ​മാ​ർ, 1600 സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​ർ​മാ​ർ എ​ന്നി​വ​രാ​ണ്​ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ത്തി​ലു​ള്ള​ത്. എ​സ്.​ബി ഡി​വൈ.​എ​സ്.​പി പി.​കെ. സു​ധാ​ക​ര​നാ​ണ്​ പൊ​ലീ​സ്​ ക്ര​മീ​ക​ര​ണ​ത്തി‍െൻറ നി​യ​ന്ത്ര​ണം. റ​വ​ന്യൂ, ആ​രോ​ഗ്യം, പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. കേ​ര​ള- കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല പെ​രി​യ കാ​മ്പ​സി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ രാ​ഷ്​​ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് മു​ഖ്യാ​തി​ഥി​യാ​കും. കേ​ര​ള ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍, സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ എ​ക്സൈ​സ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും. വൈ​സ് ചാ​ന്‍സ​ല​ര്‍ പ്ര​ഫ. എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ര്‍ലു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ര​ജി​സ്ട്രാ​ര്‍ ഡോ. ​എ​ന്‍. സ​ന്തോ​ഷ് കു​മാ​ര്‍, പ​രീ​ക്ഷാ ക​ണ്‍ട്രോ​ള​ര്‍ ഡോ. ​എം. മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍, സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ കോ​ര്‍ട്ട് അം​ഗ​ങ്ങ​ള്‍, എ​ക്സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ള്‍, അ​ക്കാ​ദ​മി​ക് കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ള്‍, ഫി​നാ​ൻ‌​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഡീ​നു​മാ​ര്‍, വ​കു​പ്പു​മേ​ധാ​വി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​കും. ശ​ക്ത​മാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ പൊ​ലീ​സ് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.