Official Website

ലോകത്ത് കോവിഡ് ബാധിതർ 13 കോടി, മരണസംഖ്യ 1.66 ലക്ഷം

0 952

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇതുവരെ പതിമൂന്ന് കോടി പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെമാത്രം ആറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇരുപത്തിയെട്ട് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പത്ത് കോടി കടന്നു. ഇന്ത്യയിൽ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷമായി ഉയര്‍ന്നു. എണ്‍പതിനായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 1.66ലക്ഷമായി ഉയര്‍ന്നു.

Comments
Loading...
%d bloggers like this: