Official Website

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം

0 701

തിരുവല്ല. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് 2021-22 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സഭയുടെ ഇൻറർനാഷണൽ പ്രസിഡണ്ടായി പാസ്റ്റർ ജോൺ തോമസ് തുടരും. നാഷണൽ പ്രസിഡൻറായി പാസ്റ്റർ എബ്രഹാം ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു.

പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ റ്റി.ഐ. എബ്രഹാം എന്നിവർ വൈസ് പ്രസിഡണ്ടുമാരായി ചുമതലയേറ്റു. മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറിയായി പാസ്റ്റർ ജോൺ വർഗീസും മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറിയായി പാസ്റ്റർ ജോൺസൺ കെ സാമുവലും, ജനറൽ ട്രഷാറായി ബ്രദർ ജേക്കബ് വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറിയായി ബ്രദർ തങ്കച്ചൻ.കെ, ഓഫീസ് സെക്രട്ടറിയായി ബ്രദർ റ്റി. ഓ. പൊടി കുഞ്ഞ്, ലീഗൽ അഫയേഴ്സറായി ബ്രദർ എബ്രഹാം വർഗ്ഗീസ്, ബ്രദർ എബ്രഹാം ഉമ്മൻ എന്നിവരും ചുമതലയേറ്റു. ഏപ്രിൽ 3ന് ശനിയാഴ്ച ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ ബോഡിയോടനു ബന്ധിച്ച് ചേർന്ന മീറ്റിങ്ങിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്.

Comments
Loading...
%d bloggers like this: