Ultimate magazine theme for WordPress.

ലോകം വൈദ്യുത വാഹനങ്ങളിലേക്ക്…

കൊച്ചി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് സ്വീകാര്യത ഏറുന്നു. വൈദ്യുത വാഹന വില കുറയുന്നതും സർക്കാർ പിന്തുണയും മൂലം കൂടുതൽ പേര്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നതാണ് ഇപ്പോഴത്തെ കാഴ്ച. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇ-വഹാൻ പോർട്ടൽ പ്രകാരം രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വര്‍ധനയുണ്ടെന്നാണ് സൂചന. ഡിമാൻഡ് സ്ഥിരമായി നിലനിൽക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

2018-19ൽ രാജ്യത്ത് 143,358 യൂണിറ്റ് വൈദ്യുത വാഹനങ്ങളാണ് വിറ്റഴിച്ചത്. 2017-18ൽ ഇന്ത്യയിൽ 69,012 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങൾ ആയിരുന്നു വിൽപ്പന , 2019-20ൽ വീണ്ടും 167,041 യൂണിറ്റായി ആണ് വിൽപ്പന ഉയർന്നത്. ഇരുചക്രവാഹനങ്ങൾ, ത്രീ വീലറുകൾ, ബസുകൾ എന്നിവ തിൽ ഉൾപ്പെടുന്നു. വൈദ്യുക ഇരുചക്ര വാഹന വിൽപ്പന ഉയര്‍ന്നിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളും മറ്റ് വാഹനങ്ങളും തമ്മിലുള്ള ചെലവ് കുറയ്ക്കുന്നതിന് ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാംം ഘട്ടം പ്രകാരം പ്രത്യേക ഇളവുകൾ ലഭ്യമാണ്. ഇതും ഇലക്ട്രിക് വാഹന വിൽപ്പനയ്ക്ക് സഹായകരമാകുന്നുണ്ട്.

തന്നെയുമല്ല, ഇലക്ട്രിക് വാഹനങ്ങൾക്ക് ജിഎസ്ടി ഇളവുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ആണ് കുറച്ചത് .രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ മറ്റ് നടപടികളും സ്വീകരിക്കുന്നുണ്ട്; ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജറുകൾ ,ചാർജിംഗ് സ്റ്റേഷനുകൾ എന്നിവക്കുള്ള ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചിരുന്നു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്കും എത്തനോൾ, മെത്തനോൾ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്കും പെർമിറ്റ് ഇളവുകൾ ലഭ്യമാണ്.ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ എടുത്ത വായ്പയ്ക്ക് നൽകുന്ന പലിശയ്ക്ക് 1.5 ലക്ഷം രൂപ അധിക ആദായനികുതി കിഴിവ് മുൻ വര്‍ഷങ്ങളിൽ പ്രഖ്യാപിച്ചിരുന്നു

Leave A Reply

Your email address will not be published.