കോട്ടയം: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ പാമ്പാടി എജി സഭയിൽ വച്ച് വിവിധ വിഷയങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു.ജില്ല സെക്രട്ടറി പാസ്റ്റർ റ്റി വി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിങിൽ ജില്ല പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോൺ ഉത്ഘാടനം ചെയ്തു.ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ മുഖ്യ സന്ദേശം നൽകി.പാസ്റ്റമ്മാരായ ബിനോയ് ചാക്കോ, ബിജു കെ എബ്രഹാം, പി എ ബാബുകുട്ടി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ രാജീവ് ജോൺ പ്രാത്ഥനക്ക് നേതൃത്യം നൽകി.മാത്യു പാമ്പാടി, ജിതിൻ വെള്ളക്കോട്ട്, സാജു ജോൺ,കൊച്ചുമോൻ ജോസഫ് തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്യം നൽകി.ഒളശ്ശ എജി റെവലെഷൻ ഗാനങ്ങൾ ആലപിച്ചു.
Related Posts