വെഞ്ഞാറമൂട് : ഷാലത്ത് മിനിസ്ട്രിസിന്റെ 2027-ലെ VBS ന്റെ പ്രമേയപ്രകാശനം ഒക്ടോബർ 9 വെള്ളിയാഴ്ച കീഴായിക്കോണം എ.ജി. സഭയിൽ നടന്നു. ഷാലത്ത് മിനിസ്ട്രിസ് പ്രസിഡന്റ് പാസ്റ്റർ ബോവസ് ആർ ശുശ്രൂഷിക്കുന്ന സഭയിൽ നടന്ന പ്രത്യേക യോഗത്തിൽ ഷാലത്ത് മിനിസ്ട്രിസ് രക്ഷാധികാരി ഇവാ. ഇ.കെ. മത്തായിയും മുഖ്യാതിഥി പാസ്റ്റർ കാലേബും ചേർന്ന് പ്രമേയം പ്രകാശനം ചെയ്തു.
ഷാലത്ത് മിനിസ്ട്രിസ് പ്രസിഡന്റ് പാസ്റ്റർ ബോവസ് ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ഇവാ. ജോൺ തോമസ് ഷാലത്ത് മിനിസ്ട്രിസിനെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി ഡോ. ഷിജു സത്യനേശൻ 2027-ലെ തീം വിശദമായി അവതരിപ്പിച്ചു.
പ്രമേയപ്രകാശന യോഗത്തിൽ ഷാലത്ത് മിനിസ്ട്രിസ് പ്രവർത്തകസെക്രട്ടറി പാസ്റ്റർ ജെൻസൺ തോമസ്, ട്രഷറർ പാസ്റ്റർ സാംരാജ്, പബ്ലിസിറ്റി കൺവീനർ ബ്ര. മിലൻ സന്തോഷ്, ജോയിന്റ് സെക്രട്ടറി സിസ്. പ്രിയ ബോവസ് എന്നിവർ സന്നിഹിതരായിരുന്നു. ബോർഡ് അംഗങ്ങളായ പാസ്റ്റർ അനീഷ് പി.കെ., ബ്ര. റിൻസൺ ജോസ്, പാസ്റ്റർ പ്രവീൺ, ബ്ര. ബിജു സി.എ. എന്നിവരും ഷാലത്ത് മിനിസ്ട്രിസിന്റെ മറ്റു പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
ഏസെക്കിയേൽ, നഥാനിയേൽ, ഷേബ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി. കുട്ടികളെ ദൈവവചനത്തിൽ വളർത്തുകയും ക്രിസ്തുവിൽ ആത്മീയ പക്വതയിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ‘ലെവൽ അപ്പ് ‘എന്നതാണ് തീം.ഷാലത്ത് വി.ബി.എസ്. 2K27-ന്റെ പ്രവർത്തനങ്ങൾക്ക് ഈ പ്രമേയപ്രകാശനം പുതിയ തുടക്കമായി.

Comments are closed.