Ultimate magazine theme for WordPress.

എജി മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ 40 ദിവസത്തെ ഉപവാസ പ്രാർത്ഥന ഒക്ടോ. 19-ന് ആരംഭിക്കും

 

പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 40 ദിവസത്തെ പ്രത്യേക ഉപവാസ പ്രാർത്ഥന ഒക്ടോബർ 19 തിങ്കളാഴ്ച ആരംഭിച്ച് നവംബർ 27 വെള്ളിയാഴ്ച സമാപിക്കും.

ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയും വൈകിട്ട് 6 മുതൽ 8.30 വരെയുമാണ് പ്രാർത്ഥനാ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ദൈവദാസന്മാരും സഭകളും വിശ്വാസികളും സജീവമായി പങ്കുചേരണമെന്ന് ഡിസ്ട്രിക്ട് കൗൺസിൽ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്കും താമസസൗകര്യം ക്രമീകരിക്കുന്നതിനും: പാസ്റ്റർ ബ്ലെസ്സൻ ജോൺ
പ്രസ്ബിറ്റർ, അടൂർ സെക്ഷൻ
ഫോൺ: 99619 59222

Sharjah city AG

Comments are closed.