Ultimate magazine theme for WordPress.

വേനൽ മഴ എത്തിയില്ല, മഴമേഘങ്ങളിലേക്ക്​ പറക്കാനൊരുങ്ങി ഡ്രോണുകൾ

ദുബൈ : വേനൽ മഴ എത്താത്തിനെ തുടർന്ന് പുതിയ പരീക്ഷണങ്ങൾക്ക്​ യു.എ.ഇ ഒരുങ്ങുന്നു. ഡ്രോണുകൾ ഉപയോഗിച്ചുള്ള ക്ലൗഡ്​ സീഡിങ്​ വഴി മഴയെത്തിക്കാനാണ്​ ആലോചന. മഴമേഘങ്ങളിലേക്ക്​ പറന്നുകയറുന്ന ഡ്രോണുകൾ നൽകുന്ന ഇലക്ട്രിക്കൽ ചാർജ്​ വ​ഴി മഴ പെയ്യിക്കാനുള്ള പദ്ധതിയുണ്ടെന്ന്​​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പരമ്പരാഗത ക്ലൗഡ്​ സീഡിങ്​ രീതിക്ക്​ പകരം മേഘങ്ങളിൽ രാസപദാർഥം ഉപയോഗിക്കുന്നതിന്​ ഡ്രോണുകളുടെ സഹായം തേടും. ​ഇതിന്‍റെ പ്രാഥമിക നടപടികൾ ദുബൈ സനദ്​ അക്കാദമിയിലാണ്​ നടത്തുന്നത്. പ്രൊഫസര്‍ ഗൈല്‍സ് ഹാരിസണിന്റെ നേതൃത്വത്തില്‍ യു.കെയിലെ റീഡിങ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ആഗോളതലത്തില്‍ മഴ വര്‍ധിപ്പിക്കുന്നതിന് ഇത്തരം പരീക്ഷണങ്ങള്‍ നിര്‍ണായകമാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ മന്‍ദൂസ് പറഞ്ഞു. സാധാരണ ജനുവരി, ഫ്രെബ്രുവരി മാസങ്ങളിൽ യു.എ.ഇയിൽ മികച്ചതോതിൽ മഴ ലഭിക്കാറുണ്ട്​. കഴിഞ്ഞ വർഷം ജനുവരിയിലുണ്ടായ കനത്ത മഴയിൽ ദുബൈ വിമാനത്താവളം അടക്കം വെള്ളത്തിലായിരുന്നു. എന്നാൽ, ഇക്കുറി ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ചെറിയ മഴ ലഭിച്ചതല്ലാതെ കനത്ത മഴ എവിടെയും പെയ്തിരുന്നില്ല. യു.എ.ഇ വേനൽകാല​ത്തിലേക്ക്​ ​പ്രവേശിക്കുകയും ചൂട്​ വർധിക്കുകയും ചെയ്​തിട്ടുണ്ട്​.

Leave A Reply

Your email address will not be published.