Ultimate magazine theme for WordPress.

പെന്തെക്കോസ്തു സഭകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കും : യുഡിഎഫ് പ്രകടന പത്രിക

തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രിക ഇന്ന് പ്രകാശനം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പെന്തെക്കോസ്തു സഭകളുടെയും മറ്റു സ്വതന്ത്ര സഭകളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കും എന്ന ഉറപ്പ് നൽകി യുഡിഎഫ് പ്രകടന പത്രിക. ജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് യുഡിഎഫ് പ്രകടന പത്രിക തയാറാക്കിയത്. പ്രതിപക്ഷ നേതാവ് കേരളത്തിൽ നടത്തിയ ഐശ്വര്യയാത്രയിൽ വിവിധ ജില്ലകളിൽ കണ്ട് മുട്ടിയ പെന്തെക്കോസ്തു സഭാ നേതൃത്വം നൽകിയ പരാതികളും നിവേദനങ്ങളും സ്വീകരിച്ചപ്പോൾ തന്നെ ഉറപ്പ് നൽകിയിരുന്നു പ്രകട പത്രികയിൽ പെന്തെക്കോസ്തു സഭാകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതിയെ രൂപികരിക്കുമെന്നത്. \’ന്യായ് പദ്ധതി\’ അടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ യുഡിഎഫ് പ്രകടന പത്രികയിൽ ഉണ്ട്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ തയാറെടുപ്പുകള്‍ നടത്തിയാണ് യുഡിഎഫ് ഇത്തവണ പ്രകടന പത്രിക തയാറാക്കിയത്. ശശി തരൂരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ആശയങ്ങള്‍ സ്വരൂപിച്ചാണ് പ്രകടന പത്രിക രൂപകല്‍പന ചെയ്തിരിക്കുന്നത്. ക്ഷേമ പെന്‍ഷന്‍, തൊഴിലവസരം തുടങ്ങി ജനക്ഷേമ പദ്ധതികളില്‍ ഇടതുപക്ഷത്തെ മറികടക്കുന്ന പ്രഖ്യാപനങ്ങള്‍ പത്രികയിലുണ്ടാകുമെന്നാണ് സൂചന.

Leave A Reply

Your email address will not be published.