Ultimate magazine theme for WordPress.

ജോലി തേടി ലിബിയയിലെത്തിയ ഈജിപ്ഷ്യൻ കോപ്റ്റിക് യുവാവിനെ ഇസ്ളാമിക് തീവ്രവാദികൾ കൊലപ്പെടുത്തി

കെയ്‌റോ: ജോലി തേടി ലിബിയയിലെത്തിയ ഈജിപ്ഷ്യൻ ക്രിസ്ത്യൻ കോപ്റ്റിക് യുവാവ് മിലാദ് മലകിനെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ വധിച്ചു. ഗർബിയ ഗവർണറേറ്റിലെ സെബാർബെയ് സ്വദേശിയായ ഇരുപതുകാരൻ സഭയുടെ ഡീക്കനായിരുന്നു. കുടുംബത്തെ സഹായിക്കാനാണ് രണ്ട് സുഹൃത്തുക്കളോടൊപ്പം ലിബിയയിലെത്തിയത്.

സ്ലിറ്റൻ നഗരത്തിൽ നിന്നും മിലാദിനെയും സുഹൃത്തുക്കളെയും ഭീകരർ തട്ടിക്കൊണ്ടുപോയി. സംഘത്തിൽ മിലാദ് മാത്രമാണ് ക്രൈസ്തവനെന്ന് തിരിച്ചറിഞ്ഞതോടെ മതം മാറാൻ സമ്മർദം ചെലുത്തുകയും പീഡിപ്പിക്കുകയും ചെയ്തതായി മോചിതരായ സുഹൃത്തുക്കൾ വെളിപ്പെടുത്തി. എന്നാൽ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ മിലാദ് തയ്യാറായില്ല.

ഒക്ടോബർ ആറിനാണ് മിലാദ് കൊല്ലപ്പെട്ടത്. മൃതദേഹം ഈജിപ്തിലെത്തിച്ച് 28-ന് ജന്മഗ്രാമത്തിലെ ദേവാലയത്തിൽ സംസ്കാരശുശ്രൂഷകൾ നടത്തി. 2015-ൽ ലിബിയയിൽ ഐ.എസ് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ക്രൈസ്തവരുടെ ഓർമ്മകളാണ് ഈ സംഭവം വീണ്ടും ഉണർത്തുന്നത്.

Sharjah city AG

Comments are closed.