Ultimate magazine theme for WordPress.

ക്രിസ്ത്യന്‍ മിഷണറിമാരെ കമ്മ്യൂണിസ്റ്റ് അനുഭാവികളെന്ന് മുദ്ര കുത്തി ഫിലിപ്പീന്‍സ്

മനില: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ ഫിലപ്പീന്‍സില്‍ ക്രൈസ്തവ വിരുദ്ധ നിലപാടുകളും പിഢനങ്ങളും നടത്തുന്നതില്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്ന ക്രിസ്തയന്‍ മിഷണറിമാരെയും പുരോഹിതരെയും കമ്മ്യൂണിസ്റ്റ് അനുഭാവികളെന്ന് മുദ്രകുത്തി അടിച്ചമര്‍ത്തുന്നതായി റിപ്പോര്‍ട്ട്.
രാജ്യത്തെ കത്തോലിക്കാ വിഭാഗങ്ങളും പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും ഒരുപോലെ ഭരണകൂട വിരുദ്ധരായി മുദ്ര ചാര്‍ത്തപ്പെടുകയാണെന്നാണ് ആരോപണം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീന്‍സിന്റെ സായുധ വിഭാഗമായ എന്‍പിയെയിംലാക്ക് റിക്രൂട്ട്മെന്റ് നടത്തിയെന്ന് ആരോപിച്ച് ലോകമെമ്പാടുമുള്ള ആംഗ്ളിക്കന്‍ കൂട്ടായ്മയുടെ സ്വതന്ത്ര അംഗമായ പ്രൊട്ടസ്റ്റന്റ് ഇഗ്ളേഷ്യ ഫിലിപ്പിന്‍സ് ഇന്‍ഡിപ്പെന്‍ഡന്റ് (എഎഫ്ഐ) യ്ക്കെതിരെ ഭരണകൂടം നടപടികളെടുത്തിരുന്നു.
അനധികൃതമായി ധനസഹായങ്ങൾ കൈപ്പറ്റി എന്നതായിരുന്നു കാരണം.
2022 ഓഗസ്റ്റില്‍ ദരിദ്ര ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് സഹായമായി പ്രവര്‍ത്തച്ച കത്തോലിക്കാ മിഷന്‍ ഗ്രൂപ്പായ ആര്‍എംപിയിലെ അഞ്ച് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 മിഷണറിമാരെ തടഞ്ഞുവച്ച് ഭീകരവാദത്തിന് ധനസഹായം നല്‍കിയെന്ന കുറ്റം ചുമത്തുകയും ഫണ്ട് കൈമാറ്റം ചെയ്തെന്ന് നേരത്തെ ആരോപണം ഉണ്ടായിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തെ റെഡ്-ടാഗ്ഗിങ് എന്ന പേരില്‍ മുദ്ര ചാര്‍ത്തിയാണ് നിശ്ശബ്ദരാക്കുന്നത്. ഫിലിപ്പിയന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂണിയറും വൈസ് പ്രസിഡന്റ് സാറാ ഡുട്ടേര്‍ട്ടുമാണ് ക്രൈസ്തവര്‍ക്കെതിരെ ആരോപണങ്ങളും നടപടികളുമായി മുന്നോട്ടു പോകുന്നത്.

 

1 Comment
  1. Rastrear Teléfono Celular says

    El monitoreo de teléfonos celulares es una forma muy efectiva de ayudarlo a monitorear la actividad del teléfono celular de sus hijos o empleados. https://www.xtmove.com/es/how-to-install-spy-app-to-monitor-another-phone-for-free/

Leave A Reply

Your email address will not be published.