Official Website

“സൂപ്പർ സ്വേച്ഛാധിപത്യം” സ്നാനശ്രുശ്രൂഷ നടത്തിയതിനു പാസ്റ്ററെ പോലീസ് ഉപദ്രവിച്ചു

0 328

ബീജിംഗ് : ഏപ്രിൽ 16-ന് ഷെൻഷെൻ ട്രിനിറ്റി ഗോസ്പൽ ഹാർവെസ്റ്റ് ചർച്ചിലെ ആറ് അംഗങ്ങൾ, പാസ്റ്റർ മാവോ ഷിബിനോടൊപ്പം സ്നാനത്തിനായി അടുത്തുള്ള തീരദേശ നഗരത്തിലേക്ക് യാത്ര ചെയ്തു. ആറ് അംഗങ്ങൾ മാസങ്ങളോളം ആരാധനയിൽ പങ്കെടുത്തിരുന്നവരാണ്. കൂടാതെ ചർച്ചിലെ 10 ദിവസത്തെ ഉപവാസത്തിലും മധ്യസ്ഥതയിലും പങ്കെടുത്തു. സഭ അറിയുന്ന ഒരാൾ സന്തോഷകരമായ സ്നാന ശ്രുശ്രൂഷകളുടെ വീഡിയോയും ചിത്രങ്ങളും ചൈനയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ വീചാറ്റിൽ അപ്‌ലോഡ് ചെയ്തതോടെയാണ് പ്രശ്‌നമുണ്ടായതെന്ന് ചൈന എയ്ഡ് റിപ്പോർട്ട് ചെയ്തു. പാസ്റ്റർ മാവോയ്ക്ക് ഒരു വ്യക്തിയിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു, തന്റെ വ്യക്തിത്വം സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ടു. കോൾ കഴിഞ്ഞ് കുറച്ച് സമയത്തിന് ശേഷം ഒരു പോലീസ് കാർ അവരുടെ സ്ഥലത്ത് എത്തി. അവരുടെ ഐഡന്റിഫിക്കേഷൻ, കോവിഡ് സ്റ്റാറ്റസ് എന്നിവ നൽകാനും അവരുടെ മുഖം സ്കാൻ ചെയ്യാൻ അനുവദിക്കാനും ചൈനീസ് അധികൃതർ ആവശ്യപ്പെട്ടു.

ചൈനീസ് പോലീസിന്റെ മൊബൈൽ ഫോണുകളിൽ സ്നാന വീഡിയോ ഇതിനകം ഉണ്ടെന്ന് അറിഞ്ഞപ്പോൾ പാസ്റ്റർ മാവോ അത്ഭുതപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥർ മുഖം സ്കാൻ ചെയ്തതിന് ശേഷം മറ്റു ക്രിസ്ത്യൻ പാസ്റ്റർമാരുടെ ഫോട്ടോകളും അവർക്കു ലഭിച്ചു. “സർക്കാർ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ പരമ്പരാഗത സ്വേച്ഛാധിപത്യ ഭരണത്തെ പോലും മറികടക്കുന്നു, അതിനെ സൂപ്പർ സ്വേച്ഛാധിപത്യം എന്ന് വിളിക്കണം!” ഇൻഫർമേഷൻ മാനേജ്‌മെന്റ് എഞ്ചിനീയറിംഗിൽ പ്രാവീണ്യം നേടിയ മാവോ ഉദ്യോഗസ്ഥരോട് പറഞ്ഞു. അദ്ദേഹത്തെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു.

ഇതാദ്യമായല്ല പാസ്റ്റർ മാവോയുടെ സഭയെ ചൈനീസ് അധികാരികൾ ചോദ്യം ചെയ്യുന്നത്. 2021 സെപ്റ്റംബറിൽ ഷെൻഷെൻ ട്രിനിറ്റി ഗോസ്പൽ ഹാർവെസ്റ്റ് ചർച്ചിന്റെ അഞ്ചാം വാർഷികം ആഘോഷിക്കാൻ പാസ്റ്റർ മാവോ ഹുയിഷോ ബീച്ചിലെ ഒരു ഹോട്ടലിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്തു. യാത്രയ്ക്കിടെ പുതിയ ക്രിസ്ത്യൻ വിശ്വാസികളെ സ്നാനപ്പെടുത്താനും അവർ പദ്ധതിയിട്ടിരുന്നു. എന്നാൽ വാർഷികാഘോഷത്തിന്റെ ദിവസം, സ്നാനങ്ങൾ തടയാൻ ചൈനീസ് അധികൃതർ ബീച്ചിൽ തടിച്ചുകൂടിയതായി റിപ്പോർട്ടുണ്ട്.

വിശ്വാസി സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിലാണ് ചൈനീസ് സർക്കാർ. ഔദ്യോഗികമായി നിരീശ്വരവാദികളായ പാർട്ടിയോട് വിശ്വസ്തരാണെന്ന് ഉറപ്പാക്കാൻ എല്ലാ മതങ്ങളും “സിനിസൈസ്” ചെയ്യണമെന്ന് പ്രസിഡന്റ് ഷി ജിൻപിംഗ് ഉത്തരവിട്ടു. ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്ന രാജ്യങ്ങളുടെ ഓപ്പൺ ഡോർസിന്റെ 2022 വേൾഡ് വാച്ച് ലിസ്റ്റിൽ ചൈന 17-ാം സ്ഥാനത്താണ്.

Comments
Loading...
%d bloggers like this: