Ultimate magazine theme for WordPress.

നൂറ് ദിവസങ്ങളിൽ ക്രൈസ്തവർക്കെതിരെ 127 ആക്രമണങ്ങൾ; യു സി എഫ്

ന്യൂഡൽഹി : ക്രിസ്ത്യാനികൾക്കെതിരെ അക്രമങ്ങൾ രാജ്യത്ത് വർദ്ധിക്കുന്ന
തായി ന്യൂ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന എക്യുമെനിക്കൽ ഗ്രൂപ്പായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷത്തെ ആദ്യ നൂറു ദിവസങ്ങളിൽ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങളുടെ എണ്ണം 127 സംഭവങ്ങളായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ള പ്രത്യേക \”ടോൾ ഫ്രീ നമ്പർ\” വഴിയാണ് ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്.

\”രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് യേശു പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യയിൽ, രാഷ്ട്രീയ നേട്ടത്തിനായി ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന വ്യക്തികളുടെ കൂട്ടങ്ങളാൽ യേശുവിന്റെ അനുയായികളായ ക്രൈസ്തവർ ഇന്നും പീഡിപ്പിക്കപ്പെടുന്നു\”. യുസിഎഫിന്റെ ദേശീയ കോർഡിനേറ്റർ എ സി മൈക്കിൾ സന്ദേശത്തിൽ പറഞ്ഞു.\”

യുസിഎഫ് പഠനമനുസരിച്ച്, 2022 ജനുവരിയിൽ ക്രിസ്ത്യാനികൾക്കെതിരെ 40 അക്രമങ്ങളും ഫെബ്രുവരിയിൽ 35 ഉം മാർച്ചിൽ 34 ഉം ഏപ്രിലിൽ മറ്റുള്ളവയും ഉണ്ടായി. മൊത്തം 68 ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു, 367 സ്ത്രീകൾക്കും 366 കുട്ടികൾക്കും പരിക്കേറ്റു. 127 സംഭവങ്ങളിൽ 82 എണ്ണത്തിലും തീവ്രവാദികൾ നടത്തിയ കൂട്ട ആക്രമണങ്ങൾ ആണ്

വിവിധ കോടതികളിലായി 42 കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗം മൈക്കിൾ പറഞ്ഞു. ഈ സംഭവങ്ങൾ \”മതസ്വാതന്ത്ര്യ നിയമം\” എന്ന് വിളിക്കപ്പെടുന്ന ഭരണഘടനാപരമായ നിയമസാധുതയെ ചോദ്യം ചെയ്യുന്നു, \”നിർബന്ധിത മതപരിവർത്തനം\” എന്ന് വ്യാജമായി ആരോപിച്ചു മിഷനറിമാർക്കും പാസ്റ്റർമാർക്കും എതിരായി കുറ്റം ചുമത്തപ്പെടുന്നു . ഒരാളെ മതം മാറ്റാൻ പ്രേരിപ്പിച്ചതിന് ഒരു ക്രിസ്ത്യാനിയെയും തടവിലാക്കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ക്രിസ്ത്യാനികൾക്കെതിരെ ആസൂത്രിതമായ ആക്രമണങ്ങൾ അഴിച്ചുവിടുകയും , സോഷ്യൽ മീഡിയയുടെ ഉപയോഗത്തിലൂടെയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും വിദ്വേഷം വളർത്താനും ഉപയോഗിക്കുന്നു

ഇന്ത്യൻ ഭരണഘടനയുടെ 25-28 ആർട്ടിക്കിൾ ഉറപ്പുനൽകുന്ന മൗലികാവകാശത്തെ ചോദ്യം ചെയ്യുന്നതാണ് ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ. ക്രിസ്ത്യാനികളെ ആക്രമിക്കാനുള്ള ശ്രമമായി തീവ്ര വാദികൾ നിർബന്ധിത മതപരിവർത്തനം എന്ന പദം ഉപയോഗിക്കുന്നുവെങ്കിലും, സെൻസസ് ഡാറ്റ സൂചിപ്പിക്കുന്നത് വർഷങ്ങളായി മതപരിവർത്തനം നടന്നിട്ടില്ലെന്നും ക്രിസ്ത്യാനികൾ രാജ്യത്തെ ജനസംഖ്യയുടെ 2.3 ശതമാനം മാത്രമേ ഉള്ളു എന്നതുമാണ്

Leave A Reply

Your email address will not be published.