Ultimate magazine theme for WordPress.

ചാന്ദ്രദൗത്യ പേടകം ഓറിയോണ്‍ തിരികെയെത്തി

വാഷിംഗ്ടൺ, ഡി.സി: മനുഷ്യരെ ചന്ദ്രനിൽ എത്തിക്കാനുള്ള നാസയുടെ ചാന്ദ്രദൗത്യത്തിൻ്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായതായി നാസ. പസിഫിക് സമുദ്രത്തിലെ സാൻ്റിയാഗോ തീരത്ത് ചാന്ദ്രദൗത്യ പേടകം ഓറിയോണ്‍ തിരികെയെത്തി. 25.5 ദിവസത്തെ ദൗത്യത്തിന് ശേഷമാണ് ഒറിയോൺ തിരികെ ഭൂമിയിലെത്തിയത്. പസഫിക് സമുദ്രത്തിൽ പതിച്ച പേടകത്തെ അമേരിക്കൻ സൈന്യത്തിൻ്റെ സഹായത്തോടെ തിരിച്ചെടുക്കും. വർഷങ്ങളോളം സമയമെടുത്ത് കോടികൾ ചെലവിട്ട് ചാന്ദ്രദൗത്യ പദ്ധതിയാണ് ആർട്ടിമിസും ഓറിയോൺ പേടകവും. ചന്ദ്രന്റെ അടുത്തുവരെ പോയി ചിത്രങ്ങൾ പകർത്തിയ ഓറിയോൺ പേടകം വിലപ്പെട്ട നിരവധി ഡാറ്റയാണ് ഭൂമിയിലേക്ക് എത്തിച്ചിരിക്കുന്നത്. വിജയകരമായി പേടകം തിരിച്ചെത്തിയതോടെ 2024ല്‍ മനുഷ്യരുമായി പേടകം ചന്ദ്രനെ വലംവയ്ക്കും എന്നാണ് നാസയുടെ അവകാശവാദം. അതിന് ശേഷമാണ് ശേഷമായിരിക്കും മനുഷ്യനെ നാസ ചന്ദ്രനിലേക്ക് അയക്കുക.

Leave A Reply

Your email address will not be published.